ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പഴം കഴിക്കാം

By Web TeamFirst Published Oct 31, 2019, 10:41 AM IST
Highlights

ഏറ്റവും പോഷക പ്രധാനമായ പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം. മിക്ക പഴങ്ങളിലും പ്രധാനമായും അന്നജം ആണ് അടങ്ങിയിട്ടുള്ളത്. എന്നാൽ വെണ്ണപ്പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നു.

ദിവസവും ഓരോ വെണ്ണപ്പഴം (അവക്കാഡോ) കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ കട്ടപിടിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.

അഞ്ച് ആഴ്ച തുടർച്ചയായി  വെണ്ണപ്പഴം കഴിച്ചവരിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയുന്നതായി കാണാൻ സാധിച്ചുവെന്ന് ​ഗവേഷകൻ ക്രിസ് എതർട്ടൺ പറയുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡി‌എൽ വിവിധ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. ഇത് നിങ്ങളുടെ രക്തത്തിൽ നിന്ന് എൽ‌ഡി‌എൽ നീക്കം ചെയ്യാൻ സഹായിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. 

എൽ‌ഡി‌എൽ അപകടകാരിയാണ്. ഇത് രക്തം കട്ട പിടിക്കുന്നതിനു‌ം ഹൃദയാഘാതവും മറ്റ് അസുഖങ്ങളും ഉണ്ടാകുന്നതിന് കാരണമാകുമെന്നും ഗവേഷകൻ‌ ക്രിസ് പറഞ്ഞു. ദിവസവും ഒരു വെണ്ണപ്പഴം കഴിക്കുന്നത് എൽ‌ഡി‌എല്ലിന്റെ അളവ് കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തുകയായിരുന്നു. അമിതവണ്ണമുള്ള 45 പേരിലാണ് പഠനം നടത്തിയത്. രണ്ടാഴ്ച്ച തുടർച്ചയായി ഇവരോട് വെണ്ണപ്പഴം കഴിക്കാൻ നിർദേശിച്ചു. 

ഇവരിൽ നല്ല പോലെ വ്യത്യാസം കാണാനായെന്ന് ക്രിസ് പറഞ്ഞു. ദിവസവും വെണ്ണപ്പഴം കഴിച്ചവർക്ക് പഠനത്തിന് മുമ്പുള്ളതിനേക്കാൾ എൽ‌ഡി‌എൽ അളവ് കുറയുന്നതായി കാണാനായെന്ന് ഗവേഷകർ കണ്ടെത്തി. വെണ്ണപ്പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, കരോട്ടിനോയിഡുകൾ അടങ്ങിയിരിക്കുന്നതിൽ കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പഴമാണ് ഇതെന്ന് ക്രിസ് പറഞ്ഞു.

ഏറ്റവും പോഷക പ്രധാനമായ പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം. മിക്ക പഴങ്ങളിലും പ്രധാനമായും അന്നജം ആണ് അടങ്ങിയിട്ടുള്ളത്. എന്നാൽ വെണ്ണപ്പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നു.
സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു. 

വെണ്ണപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും നിരവധി രോഗങ്ങളെ തടയാനും വെണ്ണപ്പഴത്തിനു കഴിവുണ്ട്. 100 ഗ്രാം വെണ്ണപ്പഴത്തിൽ 7 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. 
 

click me!