ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് പഴങ്ങളിതാ...

Published : Oct 16, 2022, 11:16 AM ISTUpdated : Oct 16, 2022, 12:05 PM IST
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് പഴങ്ങളിതാ...

Synopsis

ജലാംശത്തിന്റെ അഭാവം തലവേദന, ക്ഷീണം, കുറഞ്ഞ രക്തസമ്മർദ്ദം, ത്വക്ക് രോ​ഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നന്നായി ജലാംശമുള്ള ശരീരം എല്ലാ അവയവങ്ങളെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

‌ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണ് ഡോക്ടമാർ പറയാറുള്ളത്. ജലാംശത്തിന്റെ അഭാവം തലവേദന, ക്ഷീണം, കുറഞ്ഞ രക്തസമ്മർദ്ദം, ത്വക്ക് രോ​ഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നന്നായി ജലാംശമുള്ള ശരീരം എല്ലാ അവയവങ്ങളെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. 

പഴങ്ങളിലൂടെയും ശരീരത്തിന് ആവശ്യമായ ജലാംശം നൽകാം. പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും എൻസൈമുകളും മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുന്ന ഉയർന്ന ജലാംശമുള്ള പഴങ്ങളുണ്ട്. ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ആപ്പിൾ...

ആപ്പിളിൽ ഏകദേശം 86% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന് ജലാംശം ലഭിക്കുന്നതിന് മികച്ചൊരു പഴമാണ് ആപ്പിൾ. ആപ്പിൾ രുചികരം മാത്രമല്ല, പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയ്ക്കും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ ദിവസവും ഒരു ആപ്പിൾ ഉൾപ്പെടുത്തണമെന്നും അത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് സഹായകമാണ്.

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

തണ്ണിമത്തൻ...

ജലാംശം നൽകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് തണ്ണിമത്തൻ. ഇതിൽ 96% വെള്ളവും അടങ്ങിയിട്ടുണ്ട്. അതിനാൽ വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ തണ്ണിമത്തൻ പ്രിയപ്പെട്ട പഴമാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളായ വിറ്റാമിൻ എ, സി എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 

 

പപ്പായ...

88 ശതമാനം വെള്ളവും അടങ്ങിയ പപ്പായ ശരീരത്തിന് ആവശ്യമായ മറ്റൊരു മികച്ച ജലസ്രോതസ്സാണ്. വിറ്റാമിൻ സി, എ, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഗുണവും ഇതിലുണ്ട്. പപ്പായയുടെ ഉപയോഗം ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു. വീക്കത്തിനെതിരെ പോരാടുന്നു, ദഹനത്തെ സഹായിക്കുന്നു.

ഓറഞ്ച്...

വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ വളരെ ശക്തമായ ഉറവിടമായ ഓറഞ്ച്. ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കാൻ മികച്ചതാണ്. തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനും ഓറഞ്ച് സഹായിക്കുന്നു. 

 

 

സ്ട്രോബെറി...

സ്ട്രോബെറിയിൽ 91% വെള്ളമുണ്ട്. സ്ട്രോബെറിയിൽ നാരുകൾ, മാംഗനീസ്, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ശരീരത്തിന് ഗുണം ചെയ്യും. സ്ട്രോബെറിയിൽ നാരുകൾ കൂടുതലായതിനാൽ ദഹനത്തെ സഹായിക്കുന്നു. ഇത് വീക്കം തടയുകയും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ