Covid 19 : കൊവിഡും മാനസികാരോ​​ഗ്യവും; പഠനം പറയുന്നത്

Published : Oct 16, 2022, 09:52 AM IST
Covid 19 :  കൊവിഡും മാനസികാരോ​​ഗ്യവും; പഠനം പറയുന്നത്

Synopsis

' ഈ പകർച്ചവ്യാധിയുടെ തുടക്കത്തിൽ ചില ആളുകൾക്ക് കൊവിഡ് -19 അണുബാധയുടെ ദീർഘകാല മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നുവെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു...' -  ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. എല്ലെൻ തോംസൺ പറഞ്ഞു.  

കൊവിഡ് 19 ലക്ഷണങ്ങൾ മോശം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. കിംഗ്‌സ് കോളേജ് ലണ്ടൻ, യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മാനസിക വിഷമം, വിഷാദം, ഉത്കണ്ഠ എന്നിവ കൊവിഡ് 19 മായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. 

' ജനസംഖ്യയുടെ മാനസികാരോഗ്യത്തിൽ കൊവിഡ് 19 അണുബാധയുടെ ആഘാതങ്ങളെക്കുറിച്ച് സമഗ്രമായ ഒരു അവലോകനം നൽകുന്നതിന് ഈ പഠനം സഹായകമാണ്...' -  ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റി ബിരുദധാരിയും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസറായ പ്രവീത പടാലെ പറഞ്ഞു. 

കൊവിഡ് 10 ലോംഗ്‌റ്റിയുഡിനൽ ഹെൽത്ത് ആന്റ് വെൽബീയിംഗ് നാഷണൽ കോർ സ്റ്റഡിയുടെ ഭാഗമായ ഈ പഠനം ദി ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ചു. സ്വയം റിപ്പോർട്ട് ചെയ്ത കൊവിഡ്-19 മാനസികരോ​ഗ്യവുമായി  ബന്ധപ്പെട്ടിരിക്കുന്നു. അണുബാധയുടെ ഈ ഫലങ്ങൾ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ വിവിധ ഗ്രൂപ്പുകളിൽ സമാനമായി അനുഭവപ്പെട്ടുതായി ​ഗവേഷകർ പറഞ്ഞു.

50 വയസും അതിൽ കൂടുതലുമുള്ള സ്വയം റിപ്പോർട്ട് ചെയ്ത അണുബാധയുള്ള ആളുകൾ മോശം മാനസികാരോഗ്യവുമായി ബന്ധം കാണിക്കുന്നതിനാൽ കൊവിഡ് 19 ന്റെ അണുബാധ പ്രായമായവരിൽ മാനസികാരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. 

പ്രായമായ ആളുകൾക്ക് കൂടുതൽ ഗുരുതരമായ കൊവിഡ് -19 ലക്ഷണങ്ങൾ അനുഭവപ്പെടാനും, അണുബാധയെക്കുറിച്ചുള്ള കൂടുതൽ ആശങ്കകൾ, അണുബാധയ്ക്ക് ശേഷം രക്തക്കുഴലുകൾ (മൈക്രോവാസ്കുലർ) അല്ലെങ്കിൽ മസ്തിഷ്കം (ന്യൂറോളജിക്കൽ) വ്യതിയാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത എന്നിവയും ഇത് പ്രതിഫലിപ്പിച്ചേക്കാം.

' ഈ പകർച്ചവ്യാധിയുടെ തുടക്കത്തിൽ ചില ആളുകൾക്ക് കൊവിഡ് -19 അണുബാധയുടെ ദീർഘകാല മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നുവെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു...' - ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. എല്ലെൻ തോംസൺ പറഞ്ഞു.

'ഭക്ഷണം പാഴാക്കരുത്'; ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ