
സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദ (cervical cancer) കേസുകൾ ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തുക ചെയ്യുകയാണെങ്കിൽ ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കും. ഇതിൽ ഏറ്റവും പ്രധാനം ലക്ഷണങ്ങൾ കണ്ടെത്തുക എന്നത് തന്നെയാണ്. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ ആണ് സെർവിക്കൽ ക്യാൻസർ.
9 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി സർക്കാർ സ്‌കൂളുകൾ വഴി ഗർഭാശയ കാൻസർ വാക്‌സിനുകൾ നൽകുന്ന പദ്ധതിയുമായി സർക്കാർ. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഓരോ ജില്ലയിലും 5 മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന പെൺകുട്ടികളുടെ എണ്ണം കണക്കാക്കി കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടുംആവശ്യപ്പെട്ടിട്ടുണ്ട്.
സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) CERVAVAC വാക്സിൻ അടുത്ത വർഷം ഏപ്രിലോടെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) തദ്ദേശീയമായ എച്ച്പിവി വാക്സിൻ നിർമ്മിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) വിപണി അംഗീകാരം നൽകി.
സ്‌കൂളുകളിൽ വാക്‌സിനേഷനായി എച്ച്‌പിവി വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിക്കാനും സ്‌കൂളുകളിൽ രക്ഷിതാക്കൾ-അധ്യാപക യോഗങ്ങൾ വഴി രക്ഷിതാക്കളിൽ അവബോധം സൃഷ്‌ടിക്കാനും സർക്കാർ, സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് ബോർഡുകളുമായി ഏകോപിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭാശയ അർബുദം നേരത്തെ കണ്ടെത്തി കൈകാര്യം ചെയ്യുന്നിടത്തോളം തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണ്.
'മിക്ക സെർവിക്കൽ ക്യാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസുമായി (എച്ച്പിവി) ബന്ധപ്പെട്ടിരിക്കുന്നു, പെൺകുട്ടികളോ സ്ത്രീകളോ വൈറസ് ബാധിതരാകുന്നതിന് മുമ്പ് വാക്സിൻ നൽകിയാൽ മിക്ക സെർവിക്കൽ ക്യാൻസറിനെയും എച്ച്പിവി വാക്സിൻ തടയാൻ കഴിയും...'- സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാർ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ എന്നിവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
കൂടാതെ, പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം (എൻടിഎജിഐ) യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ (യുഐപി) എച്ച്‌പിവി വാക്‌സിൻ അവതരിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 80,000 ഗർഭാശയ അർബുദ കേസുകൾ ഉണ്ടാകുന്നതായി അടുത്തിടെ കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ എൻ. കെ അറോറ വ്യക്തമാക്കിയിരുന്നു.
'ലോകത്ത് സെർവിക്കൽ ക്യാൻസർ മൂലമുള്ള മരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിലാണ്. ലോകത്താകമാനം പ്രതിവർഷം 80,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു...'- ഡോ എൻ. കെ അറോറ പറഞ്ഞു. 35 വയസ്സിനു ശേഷവും സ്ത്രീകളുടെ സ്‌ക്രീനിംഗ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധിക്കൂ, പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം