ശ്രദ്ധിക്കൂ, പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം

Published : Dec 22, 2022, 03:40 PM ISTUpdated : Dec 22, 2022, 03:56 PM IST
ശ്രദ്ധിക്കൂ, പ്രമേഹമുള്ളവർ ഈ  ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം

Synopsis

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഇൻസുലിൻ എന്നിവയുടെ ഉറവിടമാണ് സവാള. സവാള ജ്യൂസ് മുടിക്ക് വളരെയധികം ഗുണം ചെയ്യും. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കളിൽ ഒന്നാണ് സൾഫർ, അതിൽ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.

ആരോഗ്യപരമായ ധാരാളം ഗുണങ്ങൾ അടങ്ങിയ ഒന്നാണ് സവാള. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്ക് സവാള ഏറെ ഫലപ്രദമാണ്. ഇതിലെ സൾഫറാണ് ഈ ഗുണങ്ങൾ നൽകുന്നത്. നാരുകളുടെ ഉറവിടം കൂടിയാണ് സവാള. 1 കപ്പ് സവാളയിൽ 3 ഗ്രാം ഫൈബർ ഉണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ ധാരാളം സവാള ഉൾപ്പെടുത്താവുന്നതാണ്. 

സവാള ജ്യൂസ് കണ്ണിന്റെ കാഴ്ച ശക്തിയ്ക്കു മികച്ചതാണ്. വിറ്റാമിൻ എ സമ്പുഷ്ടമാണിത്. വൈറ്റമിൻ സി, വൈററമിൻ ഇ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷിയ്ക്ക് ഗുണകരവും ചർമത്തിനു ഗുണകരവുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന കറുത്ത പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്നു.

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഇൻസുലിൻ എന്നിവയുടെ ഉറവിടമാണ് സവാള. സവാള ജ്യൂസ് മുടിക്ക് വളരെയധികം ഗുണം ചെയ്യും. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കളിൽ ഒന്നാണ് സൾഫർ, അതിൽ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.

ഒരു പഠനം അനുസരിച്ച് സവാള നീര് മുടിയിലും തലയോട്ടിയിലും ആഴ്ചയിൽ രണ്ട് തവണ പുരട്ടുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന്. കൂടാതെ, മുടിയിലെ താരൻ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാം. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ അടങ്ങിയ സവാള മുഖക്കുരു അകറ്റുന്നതിന് ഫലപ്രദമാണ്. ചർമ്മത്തിൽ സവാള വെള്ളം പുരട്ടുന്നത് ആരോഗ്യകരമായ ചർമ്മത്തെ സംരക്ഷിക്കുന്നതിന് ​ഗുണം ചെയ്യും. 

 

 

പ്രമേഹ നിയന്ത്രണത്തിൽ നിങ്ങളുടെ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി അറിയപ്പെടുന്നു. അതിലൊന്നാണ് സവാള. 'Environmental Health Insights' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സവാള വെള്ളം കുടിക്കുന്നത് ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹരോഗികൾക്കിടയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി വെളിപ്പെടുത്തി. സവാളയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. 

പ്രമേഹം നിയന്ത്രിക്കാൻ സവാള ജ്യൂസ് തയ്യാറാക്കേണ്ട വിധം..

സവാള           1 എണ്ണം
വെള്ളം           1 കപ്പ്
നാരങ്ങ നീര്  1 ടീസ്പൂൺ
ഉപ്പ്                    ഒരു നുള്ള് 

ഒരു ബ്ലെൻഡർ എടുത്ത് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം കുടിക്കുക. സവാളയിൽ വെള്ളം അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷിക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

സെലിനിയം സവാളയിൽ കാണപ്പെടുന്ന ഒരു പോഷകമാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. രോഗപ്രതിരോധ സംവിധാനത്തെ സെലിനിയം ഉത്തേജിപ്പിക്കുന്നു, അമിതമായ രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുന്നു. ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളും ഉള്ളവർക്കും സവാള വെള്ളം സഹായകമായേക്കാം. കാരണം ഇത് പ്രത്യേകിച്ച് ശ്വാസകോശങ്ങളെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

പിസിഒഎസ് ഉള്ള സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ