​ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Aug 13, 2019, 12:05 PM IST
Highlights

ദിവസവും മൂന്നോ നാലോ ​ഗ്ലാസ് ​ഗ്രീൻ ടീ ​കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് മെഡിക്കൽ സെന്ററിലെ ​ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

ഗ്രീൻ ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ശരീരഭാരം കുറയ്ക്കാൻ ഇന്ന് കൂടുതൽ പേരും ഉപയോ​ഗിച്ച് വരുന്നത് ​ഗ്രീൻ ടീയാണ്. ആന്‌റിഓക്‌സിഡന്റുകളാണ് ‌ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നത്. ദിവസവും മൂന്നോ നാലോ ​ഗ്ലാസ് ​ഗ്രീൻ ടീ ​കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് മെഡിക്കൽ സെന്ററിലെ ​ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

മെറ്റബോളിസം കൂട്ടാനും ​ഗ്രീൻ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. ​ചിലർ ​ഗ്രീൻ ടീ ബ്രേക്ക് ഫാസ്റ്റിനൊപ്പം കുടിക്കാറുണ്ട്. ചിലർ വെെകിട്ടും. ​ഇനി മുതൽ ​ഗ്രീൻ ടീ കുടിക്കുമ്പോൾ അൽപം നാരങ്ങ നീര് കൂടി ചേർക്കാം

. ഗ്രീന്‍ ടീയില്‍ ഫ്‌ളേവനോയ്‌ഡുകളുടെ രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്‌. ചെറുനാരങ്ങയിലും. ഇവ രണ്ടു ചേരുമ്പോള്‍ ഗുണം ഇരട്ടിക്കും. ​ഗ്രീൻ ടീയിൽ ചെറുനാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. 

ഗ്രീന്‍ ടീ-ചെറുനാരങ്ങ കോമ്പിനേഷന്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. ഗ്രീന്‍ ടീയും ചെറുനാരങ്ങയും തടിയും കൊഴുപ്പും കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്‌. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഒന്നിക്കുമ്പോള്‍ ഗുണം ഇരട്ടിയാകും. ചെറുനാരങ്ങ സിട്രിസ്‌ ആസിഡാണെങ്കിലും വയറിനെ തണുപ്പിക്കാന്‍, ആല്‍ക്കലൈനാക്കാന്‍ സഹായിക്കും. അതായത്‌ ഗ്രീന്‍ ടീയിലെ കഫീന്‍ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കാതിരിക്കാന്‍ ചെറുനാരങ്ങ ചേര്‍ക്കുന്നത് നല്ലതാണ്‌.

വെറും വയറ്റിൽ ഒരു കാരണവശാലും ​ഗ്രീൻ ടീ കുടിക്കരുത്. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും.വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിക്കുകയും വയറിന് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതുപോലെ ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഇത് വൈറ്റമിന്‍ ബി 1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവിനെ ബാധിക്കുകയും ബെറിബെറി എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.
 

click me!