
ആര്‍ത്തവം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുകളുടെ കാലമാണ്. വയറു വേദന, നടുവേദന, മാനസിക പിരിമുറുക്കം ഇങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ആർത്തവ കാലത്ത് ഉണ്ടാകാറുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ അടുത്ത ബന്ധുവിന്റെ കല്യാണമോ ഒരു ദൂരയാത്രയോ ഒക്കെ വന്നാല്‍ സ്ത്രീകളില്‍ പലരും ചെയ്യാറുള്ള കാര്യമാണ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ഒന്നോ രണ്ടോ ദിവസത്തേക്ക് ആര്‍ത്തവം നീട്ടി വയ്ക്കുക എന്നുള്ളത്.
എന്നാല്‍ ഇത്തരത്തില്‍ ഗുളിക കഴിച്ച് ആര്‍ത്തവം നീട്ടിവയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഒരു കാരണവശാലും ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നോ മറ്റോ സ്വയം വാങ്ങിക്കഴിക്കരുത്. ആര്‍ത്തവം നീട്ടിവയ്ക്കാന്‍ ഗുളിക കഴിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...
ഒന്ന്...
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. ഒരിക്കല്‍ ഡോക്ടര്‍ എഴുതി തന്ന കുറിപ്പടി ഉപയോഗിച്ച് പിന്നീടും ഇത്തരം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കരുത്. അടിക്കടി ഉപയോഗിക്കുന്നതും ഒഴിവാക്കുക.
രണ്ട്...
മറ്റ് മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കുക. ഇല്ലെങ്കില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
മൂന്ന്...
ഇടയ്ക്ക് ഗുളിക കഴിക്കാന്‍ മറന്നു പോയാല്‍ മറന്നു പോയതും കൂടി ചേര്‍ത്ത് അടുത്ത തവണ കഴിക്കരുത്. ആര്‍ത്തവം വരുമെന്ന് ഉറപ്പായാൽ ഗുളിക കഴിക്കുന്നത് നിര്‍ത്തുക.
നാല്...
ആര്‍ത്തവത്തെ ഒരു ശാരീരിക പ്രക്രിയയായി മാത്രം കണ്ട് ആഘോഷങ്ങളിലും മറ്റും സന്തോഷത്തോടെ പങ്കെടുക്കുക എന്നുള്ളതാണ് പ്രധാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam