മോണ വേദന ഈ രോഗത്തിന്‍റെ ലക്ഷണമാണ്...

By Web TeamFirst Published Apr 13, 2019, 10:04 PM IST
Highlights

കടുത്ത മോണവേദന ചില മാരകരോഗങ്ങളുടെ ലക്ഷണമാകാം. പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വന്നാല്‍ അതിനെ നിസ്സാരമായി കാണരുത്. 

കടുത്ത മോണവേദന ചില മാരകരോഗങ്ങളുടെ ലക്ഷണമാകാം. പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വന്നാല്‍ അതിനെ നിസ്സാരമായി കാണരുത്. മോണയില്‍ ക്യാന്‍സറിനുളള സാധ്യതയാകാം. 

മോണരോഗം വന്നിട്ടുള്ള സ്ത്രീകളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുമാത്രമല്ല മോണരോഗം ബാധിക്കുന്നവരില്‍ അന്നനാള അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണ്. പുകവലി, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ , ചില മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയും മാരകരോഗത്തിന് കാരണമാകുന്നു. 

ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യത.  

അതുപോലെതന്നെ അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. ഭക്ഷണം ഇറക്കാനുളള പ്രയാസം  തൊണ്ടയിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. 


 

click me!