
പുരുഷന്മാരിൽ കുറഞ്ഞ ബീജസംഖ്യ വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രതിമൂർച്ഛ സമയത്ത് ഒരാൾ സ്ഖലനം ചെയ്യുന്ന ദ്രാവകത്തിൽ (ശുക്ലത്തിൽ) സാധാരണയേക്കാൾ കുറച്ച് ബീജം അടങ്ങിയിരിക്കുമ്പോഴാണ് കുറഞ്ഞ ബീജസംഖ്യ ഉണ്ടാകുന്നത്. മാത്രമല്ല, കുറഞ്ഞ ബീജസംഖ്യയെ ഒലിഗോസ്പെർമിയ ( oligospermia) എന്നും വിളിക്കുന്നു.
ഹോർമോൺ അസന്തുലിതാവസ്ഥ, ബീജം കടത്തുന്ന ട്യൂബുലുകളുടെ വൈകല്യങ്ങൾ, രാസവസ്തുക്കൾ, മുഴകൾ, അണുബാധ, സ്ഖലന പ്രശ്നങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങളാണ് പുരുഷന്മാരിൽ കുറഞ്ഞ ബീജസംഖ്യയ്ക്ക് കാരണമാകുന്നത്. പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമാകുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ നോവ ഐവിഎഫ് ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ. ആകാശ് സുരാന പറയുന്നു.
ഒന്ന്...
പേശികളുടെ ശക്തിയും വളർച്ചയും ഉത്തേജിപ്പിക്കാൻ പലരും അനാബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നു. പക്ഷേ, ഇത് വൃഷണങ്ങൾ ചുരുങ്ങാനും ബീജ ഉത്പാദനം കുറയ്ക്കാനും ഇടയാക്കും. കൂടാതെ, കൊക്കെയ്ൻ ഉപയോഗിക്കുന്നത് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കും.
രണ്ട്...
മദ്യപാനം പ്രത്യുൽപാദന ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കും. ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ബീജ ഉത്പാദനം കുറയുകയും ചെയ്യും. മദ്യപാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദന ശേഷി കുറയ്ക്കും. അമിതമായ മദ്യപാനം ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മൂന്ന്...
പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്ന പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം കുറവായിരിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു . പുകവലിയും പുകയിലയും ബീജത്തിന്റെ ഡിഎൻഎയ്ക്ക് കേടുപാടുകൾ വർദ്ധിപ്പിക്കുകയും ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നാല്...
സമ്മർദം ഒരാളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. ബീജം ഉത്പാദിപ്പിക്കാൻ ആവശ്യമായ ഹോർമോണുകളെ ഇത് തടസ്സപ്പെടുത്തും. കൂടാതെ, വിഷാദരോഗം ബീജത്തിന്റെ സാന്ദ്രതയെ പ്രതികൂലമായി ബാധിക്കും. യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാം.
അഞ്ച്...
ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും പുരുഷ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്ന ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതിലൂടെ പൊണ്ണത്തടി ഒരാളുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കും. സമീകൃതാഹാരത്തിന്റെയും വ്യായാമത്തിന്റെയും സഹായത്തോടെ പുരുഷന്മാർ ഒപ്റ്റിമൽ ഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ക്യാൻസർ ; ശരീരം മുന്‍കൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ