തലമുടിയില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; തേടിയെത്തുക ഈ ക്യാന്‍സര്‍ !

By Web TeamFirst Published Dec 5, 2019, 4:11 PM IST
Highlights

തലമുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച, നീല അങ്ങനെ പലതരത്തിലുള്ള കളറാണ് പലരും ഇന്ന് ഉപയോഗിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ഇത്തരം കെമിക്കലുകള്‍ ഉപയോഗിക്കുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന കാര്യത്തില്‍ സംശയമില്ല. 

തലമുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച, നീല അങ്ങനെ പലതരത്തിലുള്ള കളറാണ് പലരും ഇന്ന് ഉപയോഗിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ഇത്തരം കെമിക്കലുകള്‍ ഉപയോഗിക്കുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന കാര്യത്തില്‍ സംശയമില്ല. അതിനൊരു ഉദാഹരണം കൂടിയാണ് ഈ പഠനം. 

സ്ഥിരമായി മുടി കളര്‍ ചെയ്യാനായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും , തലമുടി നീട്ടാനുളള കെമിക്കലുകളും മറ്റും ഉപയോഗിക്കുന്നതും സ്തനാര്‍ബുദ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ National Institute of Environmental Health Sciences (NIEHS) ആണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഹെയര്‍ ഡൈ ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഗവേഷകര്‍ പറയുന്നു. 46,709 സ്ത്രീകളിലാണ് പഠനം നടത്തിത്. സ്ഥിരമായി ഹെയര്‍ ഡൈ ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. 

click me!