പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ, ​ഗുണങ്ങൾ പലതാണ്

Published : Oct 26, 2023, 05:51 PM ISTUpdated : Oct 26, 2023, 05:56 PM IST
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ, ​ഗുണങ്ങൾ പലതാണ്

Synopsis

മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ സന്ധി വേദനയും ശരീരത്തിലെ വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആൾട്ടർനേറ്റീവ് മെഡിസിൻ റിവ്യൂവിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.  

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞളും പാലും. മഞ്ഞൾ പാൽ കുടിക്കുന്നത് സന്ധിവാത പ്രശ്നം അകറ്റി നിർത്താൻ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനും അത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.  

മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ സന്ധി വേദനയും ശരീരത്തിലെ വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആൾട്ടർനേറ്റീവ് മെഡിസിൻ റിവ്യൂവിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

രക്തം ശുദ്ധീകരിക്കുന്നതിനും അതിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നതിനും ചെറു ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് മഞ്ഞളിലെ കുർക്കുമിൻ. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വയം പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങൾ മഞ്ഞൾ പാലിനുണ്ട്. കരളിൽ പിത്തരസത്തിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പുകളുടെ ശരിയായ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്ന ഗുണങ്ങൾ മഞ്ഞൾ പാലിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

മഞ്ഞൾ പാൽ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. മസ്തിഷ്ക കോശങ്ങളുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു സംയുക്തമായ ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ (ബിഡിഎൻഎഫ്) അളവ് വർദ്ധിപ്പിക്കാൻ കുർക്കുമിന് കഴിയുമെന്ന് ന്യൂറോപെപ്റ്റൈഡ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മുറിവുണക്കുന്നതിന് സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റി-മൈക്രോബയൽ, ആൻറി അലർജിക് ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ, വൈറൽ അണുബാധകൾ ഉൾപ്പെടെ വിവിധ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു.

മഞ്ഞൾ പാൽ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കുർക്കുമിന് ആന്റീഡിപ്രസന്റ് ഇഫക്റ്റുകൾ ഉണ്ടെന്നും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

Read more മുടി വളരും കരുത്തോടെ ; മുട്ട ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ