Asianet News MalayalamAsianet News Malayalam

മുടി വളരും കരുത്തോടെ ; മുട്ട ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

പ്രോട്ടീനും ബയോട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട മുടി പൊട്ടുന്നത് തടയുക ചെയ്യുന്നു. ആരോഗ്യമുള്ളതും മിനുസമാർന്നതും മുടിയ്ക്ക് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം.

egg hair packs for healthy and long hair-rse-
Author
First Published Oct 26, 2023, 5:09 PM IST

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ശരീരത്തിന് മാത്രമല്ല, മുടിക്കും പലതരം ഗുണങ്ങൾ നൽകുന്നു. മുട്ടയിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും സെലിനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്.  മുട്ടയുടെ മഞ്ഞക്കരു ഭാഗത്ത് ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്കും മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായകമാണ്.

പ്രോട്ടീനും ബയോട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട മുടി പൊട്ടുന്നത് തടയുക ചെയ്യുന്നു. ആരോഗ്യമുള്ളതും മിനുസമാർന്നതും മുടിയ്ക്ക് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം.

ഒന്ന്...

ഒരു പാത്രത്തിൽ 1 മുഴുവൻ മുട്ടയുടെ വെള്ള, 1 വാഴപ്പഴം, 3 ടേബിൾസ്പൂൺ പാൽ, 5 ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേശം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്...

ബദാം, വെളിച്ചെണ്ണ എന്നിവയ്ക്ക് വരണ്ട മുടിയെ ഈർപ്പമുള്ളതാക്കുന്ന ഗുണങ്ങളുണ്ട്. മുട്ടയിലെ പ്രോട്ടീൻ മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു. ഒരു സ്പൂൺ ബദാം പേസ്റ്റും ഒരു സ്പൂൺ വെളിച്ചെണ്ണയും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് മുടിയിൽ പുരട്ടുക. ഇത് മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു.

മൂന്ന്...

മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീൻ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും എ, ഡി, ഇ എന്നിവയാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മറുവശത്ത്, ഒലിവ് ഓയിൽ മുടിയെ ശക്തിപ്പെടുത്തുകയും മൃദുവാക്കുകയും ചെയ്യുന്നു.

ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീസ്പൂൺ ഒലീവ് ഓയിലും നന്നായി മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

 

Follow Us:
Download App:
  • android
  • ios