
ദിവസവും രാവിലെ നടക്കാൻ പോകുന്ന നിരവധി പേരുണ്ട്. ദിവസവും കുറച്ചുനേരം നടക്കുക എന്നത് ജീവിത ശീലമായി മാറ്റിയെടക്കണം. രാവിലെയുള്ള നടത്തം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഒട്ടനവധി ഗുണങ്ങൾ നൽകുന്ന വ്യായാമമാണ് നടത്തം. ദിവസവും നടക്കുന്നത് ജലദോഷമോ പനിയോ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.
ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത് കാലക്രമേണ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നു. രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.
നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ അല്ലെങ്കിൽ ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ള ആളാണെങ്കിൽ, നടത്തം നല്ലൊരു വ്യായാമമാണ്. ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു, പ്രഭാത നടത്തം ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
സന്ധി വേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് നടക്കാൻ പോകുന്നത്. ആഴ്ചയിൽ 5 ദിവസം നടക്കുന്നത് വാതം അഥവാ ആർത്രൈറ്റിസ് വേദന ഒഴിവാക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്നു. പ്രഭാത നടത്തം കാലിന്റെയും വയറിലെയും പേശികളെ ടോൺ ചെയ്യാൻ സഹായിക്കും.
നടത്തം മസ്തിഷ്കം നന്നായി പ്രവർത്തിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവ് നടത്തം മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നടത്തം വിഷാദരോഗത്തിന്റെ നേരിയതോ മിതമായതോ ആയ ലക്ഷണങ്ങൾ കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു. ഡിമെൻഷ്യയും അൽഷിമേഴ്‌സ് രോഗ സാധ്യതയും കുറയ്ക്കുന്നതായി ഗവേഷകർ പറയുന്നു.
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന 10 സൂപ്പർ ഫുഡുകളിതാ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam