
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ക്രാൻബെറി മൂത്രനാളിയിലെ ഭിത്തികളിൽ ഇ-കോളി (E. coli) പോലുള്ള ബാക്ടീരിയകൾ പറ്റിപ്പിടിക്കുന്നത് തടഞ്ഞുകൊണ്ട് മൂത്രനാളിയിലെ അണുബാധ (UTI) തടയുന്നു എന്നതാണ് ഇതിന്റെ പ്രധാന ഗുണം. കൂടാതെ, ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.
ക്രാൻബെറി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കും; അതായത്, രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം 'മോശം' LDL കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ക്രാൻബെറി ചായ പതിവായി കുടിക്കുന്നത് വിവിധ രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ക്രാൻബെറികളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ സി, വിറ്റാമിൻ ഇ, ആന്തോസയാനിനുകൾ എന്നിവയാൽ സമ്പന്നമായ ക്രാൻബെറി, ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ക്രാൻബെറി ഫൈറ്റോകെമിക്കലുകൾ ആമാശയത്തിലെ എച്ച്. പൈലോറിയുടെ വളർച്ചയെ തടയുകയും വായിൽ പ്ലാക്കും അറകളും ഉണ്ടാക്കുന്ന ബാക്ടീരിയകളെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ക്രാൻബെറിയിൽ കാണപ്പെടുന്ന പോളിഫെനോളുകളാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ക്രാൻബെറി ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്ന് ജേണൽ ഓഫ് റിസർച്ച് ഇൻ ഫാർമസി പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ക്രാൻബെറികൾ ഫിനോളിക് സംയുക്തങ്ങളുടെ ഉറവിടമാണെന്ന് അറിയപ്പെടുന്നു. ഇത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു. മറ്റൊന്ന് ക്രാൻബെറിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും നാരുകളും ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ (gut microbiome) പ്രോത്സാഹിപ്പിക്കുകയും, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam