മുരിങ്ങയില ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

Published : Aug 17, 2023, 02:51 PM IST
മുരിങ്ങയില ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ മുരിങ്ങയില ഭക്ഷണത്തിൽ ചേർക്കണം. റൈബോഫ്ലേവിൻ വിറ്റാമിനുകളുടെ സാന്നിധ്യം കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജം ഉത്പാദിപ്പിക്കുന്നു.   

കേരളത്തിലെ മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. വിറ്റാമിനുകൾ, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് മുരിങ്ങ. ധാരാളം ആളുകൾ പോഷക സമൃദ്ധമായ ഭക്ഷണത്തിനായി ഇതിന്റെ ഇലകളും പൂക്കളും ഉപയോഗിക്കുന്നു. ഇതിന്റെ ഇലകളിൽ നിന്ന് തയ്യാറാക്കുന്ന പൊടി പലപ്പോഴും ഭക്ഷണ പദാർത്ഥമായും ഉപയോഗിച്ച്, വരുന്നു.

ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ, ആൻറിവൈറൽ ഘടകങ്ങൾ എന്നിവയും മുരിങ്ങയിലയിൽ നിറഞ്ഞിരിക്കുന്നു. പ്രമേഹവും സന്ധിവേദനയും ഉള്ളവരെ സഹായിക്കുന്ന മുരിങ്ങയുടെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളെ കുറിച്ച് ലഖ്‌നൗവിലെ ബൽറാംപൂർ ആശുപത്രിയിലെ ആയുർവേദ വിദ​ഗ്ധൻ ഡോ. ജിതേന്ദ്ര ശർമ്മ വിശദീകരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ മുരിങ്ങയില ഭക്ഷണത്തിൽ ചേർക്കണം. റൈബോഫ്ലേവിൻ വിറ്റാമിനുകളുടെ സാന്നിധ്യം കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റാൻ സഹായിക്കുന്നു, ഇത് ശരീരത്തിന് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. 

മുരിങ്ങയുടെ കായ്കളിലും ഇലകളിലും പൂക്കളിലും വിവിധ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം ഒഴിവാക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ മുരിങ്ങയില ചേർക്കുന്നത് നല്ലതാണെന്നും ഡോ. ജിതേന്ദ്ര ശർമ്മ പറഞ്ഞു. മുരിങ്ങയിലയിൽ ഇരുമ്പും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു. എല്ലുകൾ പൊട്ടുന്നത് തടയാനും ഇത് ​ഗുണം ചെയ്യും. 

ശരീരഭാരം കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മുരിങ്ങയിലയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് ആണ് ഈ പ്രക്രിയയെ സഹായിക്കുന്നത്. അമിതവണ്ണമുള്ളവർ നിങ്ങളുടെ ഭക്ഷണത്തിൽ മുരിങ്ങക്കായയുടെ അളവ് വർദ്ധിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മുരിങ്ങയില സൂപ്പായോ കറിയായോ എല്ലാം കഴിക്കാവുന്നതാണ്. 

എന്നാൽ മുരിങ്ങ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എത്ര ആരോഗ്യഗുണമുള്ള ഭക്ഷണമായാലും ഔഷധസസ്യമാണേലും എല്ലാവരുടെയും ശരീരത്തിന് അനുയോജ്യമാവണം എന്നില്ല. അതുകൊണ്ട്, മുരിങ്ങ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് മുൻപ് എപ്പോഴും ശരീരത്തിന് അനുയോജ്യമായതാണോ എന്ന് മനസ്സിലാക്കണം, ഇതിന് ഒരു ഡോക്ടറുടെ സഹായം തേടാം.

Read more അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം