നെല്ലിക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Published : Sep 06, 2022, 09:20 PM IST
നെല്ലിക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Synopsis

നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. 

ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊാന്നുമല്ല. സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തെ മലവിസർജ്ജനം നിയന്ത്രിക്കാനും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. 

നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. നെല്ലിക്കയിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം ബാക്ടീരിയയെ ചെറുക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് പിങ്ക് ഐ മറ്റ് അണുബാധകളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.

ആമാശയത്തിന്റെ പ്രവർത്തനം സുഖമമാക്കുന്നു. ഒപ്പം കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നു. വിറ്റാമിൻ സിയാൽ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരിൽ തേൻ ചേർത്ത്‌ കഴിച്ചാൽ കാഴ്‌ച്ചശക്‌തി വർദ്ധിക്കും. ആർത്തവ ക്രമക്കേടുകൾക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

 നെല്ലിക്കയിൽ ഉയർന്ന അളവിലുള്ള ഫൈബർ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാൻ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാൽ ഹൃദ്രോഗങ്ങൾ തടയാം. നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകൾ ചർമ്മം പ്രായമാകുന്നതിൽ നിന്ന്‌ സംരക്ഷിക്കും.

 നെല്ലിക്ക ജ്യൂസിനൊപ്പം ഇഞ്ചി ചേർത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വർധിപ്പിക്കും. സ്‌ഥിരമായി കഴിച്ചാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിക്കും. ഓർമ്മക്കുറവുള്ളവർ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓർമ്മശക്‌തി വർധിക്കും. നെല്ലിക്ക സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ദിവസവും രാവിലെ ഒരു ഗ്ലാസ്സ്‌ നെല്ലിക്ക ജ്യൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങൾ ഇല്ലാതാകും.  ആസ്‌മയും ബ്രോങ്കയിറ്റിസും മാറാൻ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.  മലബന്ധവും പൈൽസും മാറാൻ സ്ഥിരമായി നെല്ലിക്ക കഴിക്കുക. രക്‌തശുദ്ധി വരുത്താനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.

Read more ഉറക്കക്കുറവ് നിസാരമാക്കേണ്ട; കാരണം ഇതാണ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ