മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവയാണ് കറിവേപ്പില. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ ബി, സി തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  

മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടികൊഴിച്ചിൽ തടയുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവയാണ് കറിവേപ്പില.

ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ ബി, സി തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കാനും സഹായിക്കും.

കറിവേപ്പിലയിലെ കണ്ടീഷനിംഗ് ഗുണങ്ങൾ മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാൻ സഹായിക്കും. കറിവേപ്പിലയിലെ വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്താനും സഹായിക്കും.

മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില ഇങ്ങനെ ഉപയോ​ഗിക്കാം...

ഒന്ന്...

രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തെെരിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് താരൻ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ, കറിവേപ്പിലയിൽ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

രണ്ട്...

കറിവേപ്പില പേസ്റ്റ് അൽപം ഉലുവ പേസ്റ്റുമായി യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തല ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ഈ അഞ്ച് പഴങ്ങൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews