ഉണക്കമുന്തിരി വെള്ളം ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Sep 23, 2022, 9:43 PM IST
Highlights

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കും. ഈ പാനീയം കരളിന്റെ ബയോകെമിക്കൽ പ്രക്രിയ മെച്ചപ്പെടുത്തുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഉണക്കമുന്തിരി വെള്ളം നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സിക്കാൻ മികച്ചൊരു പ്രതിവിധിയാണ്. ഉണക്കമുന്തിരി വെള്ളത്തിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് പോഷകാഹാര വിദഗ്ധയായ കവിതാ ദേവ്ഗൺ പറയുന്നു. 

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കും. ഈ പാനീയം കരളിന്റെ ബയോകെമിക്കൽ പ്രക്രിയ മെച്ചപ്പെടുത്തുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്  കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കുന്നു.

നിങ്ങൾ അസിഡിറ്റി പ്രശ്നം നേരിടുന്ന ഒരാളാണെങ്കിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. ഈ വെള്ളം വയറിലെ ആസിഡിനെ നിയന്ത്രിക്കുന്നു. ഉണക്കമുന്തിരി വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം. ഉണക്കമുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട്. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കുന്നു. 

ഈ ഭക്ഷണം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും തടയാനും  സഹായിക്കും. മാത്രമല്ല തിമിരം, മാക്യുലാർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. 

ഉണക്കമുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്ക് മികച്ചതാണ്. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്‌നങ്ങളും ഇത് അകറ്റിനിർത്തുന്നു. ഈ വെള്ളം പതിവായി കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാൽ സമ്പന്നമായ ഉണക്കമുന്തിരി ഊർജം നിറയ്ക്കുന്നു. അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഇരുമ്പിന്റെ കുറവുള്ളവർക്ക് ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്യ ഇത് ശരീരത്തിലെ രക്ത വിതരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് അനീമിയ തടയുന്നു. ഉണക്കമുന്തിരിയിൽ ബോറോൺ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥി രൂപീകരണത്തിന് സഹായിക്കുന്നു. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

 

click me!