Asianet News MalayalamAsianet News Malayalam

Cholesterol : ഈ ഭക്ഷണം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് ബിഎംസി കോംപ്ലിറ്റ്മെന്റ് ആൾട്ടർനേറ്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  നെല്ലിക്ക ഉപയോഗിക്കുന്നവർക്ക് പ്ലാസ്മയുടെ രക്തപ്രവാഹ സൂചികയിൽ 39 ശതമാനം കുറവുണ്ടായതായി ബിഎംസി പഠനം കണ്ടെത്തി.
 

eat this food to reduce high cholesterol levels
Author
First Published Sep 23, 2022, 6:42 PM IST

ഉയർന്ന കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഹൃദ്രോഗങ്ങളുടെ ഏറ്റവും സാധാരണമായ അപകട ഘടകങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ആരോഗ്യമുള്ള കോശങ്ങൾ സൃഷ്ടിക്കുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ.

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഭക്ഷണക്രമമാണ്. നെല്ലിക്ക മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് ബിഎംസി കോംപ്ലിറ്റ്മെന്റ് ആൾട്ടർനേറ്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  നെല്ലിക്ക ഉപയോഗിക്കുന്നവർക്ക് പ്ലാസ്മയുടെ രക്തപ്രവാഹ സൂചികയിൽ 39 ശതമാനം കുറവുണ്ടായതായി ബിഎംസി പഠനം കണ്ടെത്തി.

 

eat this food to reduce high cholesterol levels

 

12 ആഴ്ചത്തേക്ക് നെല്ലിക്ക കഴിക്കുന്നത് അമിതഭാരം ഉള്ള മുതിർന്നവരിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട നിരവധി അപകട ഘടകങ്ങളെ മെച്ചപ്പെടുത്തുന്നുവെന്ന് കണ്ടെത്തി. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും. കൂടാതെ ഇതിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 

എൻ‌സി‌ബി‌ഐ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന കൊളസ്‌ട്രോൾ പരിഹരിക്കാൻ നെല്ലിക്ക പ്രയോജനകരമാണെന്ന് കണ്ടെത്തി. ശരീരത്തിൽ നിന്ന് ചീത്ത കൊളസ്‌ട്രോൾ എൽഡിഎൽ ഒഴിവാക്കി നല്ല കൊളസ്‌ട്രോൾ എച്ച്‌ഡിഎൽ അളവ് കൂട്ടാൻ നെല്ലിക്ക കഴിക്കുന്നത് സഹായിക്കുന്നു.

നെല്ലിക്ക പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തചംക്രമണവും രക്തസമ്മർദ്ദവും മികച്ചതാക്കുന്നു. ഇത് ശരീരത്തിലെ പല ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. നെല്ലിക്ക മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു.

അറിയാം മുന്തിരി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

 

Follow Us:
Download App:
  • android
  • ios