സെക്സിന്റെ ആരോഗ്യപരമായ 6 ഗുണങ്ങള്‍

By Web TeamFirst Published Sep 17, 2020, 8:02 PM IST
Highlights

ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്സ് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കല്ലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നേരത്തെയുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു.  

സെക്‌സ് ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങള്‍ നൽകുന്നു. നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുന്നുണ്ട്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്സ് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കല്ലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നേരത്തെയുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു.  സെക്‌സിന്റെ പ്രധാനപ്പെട്ട ആറ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

 

 

ഒന്ന്...

നല്ല രീതിയില്‍ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടെത്തിയതായി വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ആരോഗ്യകരമായ സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡിയായ 'ഇമ്യൂണോഗ്ലോബുലിന്‍ എ' യുടെ (​Immunoglobin A ) അളവ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു.

രണ്ട്...

നന്നായി ഉറങ്ങാൻ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സെക്‌സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. 'പ്രോലാക്ടിന്‍'(Prolactin)  എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്‌സേഷനും ഉറക്കവും നല്‍കുകയും ചെയ്യുന്നു.

 

 

മൂന്ന്...

പുരുഷന്മാരിൽ ഇന്ന് കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് പ്രോസ്റ്റേറ്റ് കാൻസർ. ആരോഗ്യകരമായ സെക്സ് പ്രോസ്റ്റേറ്റ് കാൻസർ തടയാൻ സഹായിക്കുന്നുണ്ടെന്നാണ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.  മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണെന്നും പഠനത്തിൽ പറയുന്നു. 

നാല്...

മാനസിക സമ്മർദ്ദം കുറയ്ക്കാൻ സെക്സ് മികച്ചൊരു ഉപാധിയാണ്. സ്പർശനം, ആലിംഗനം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നൽകും. പങ്കാളികളില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമായാണ് സെക്‌സിനെ വിലയിരുത്തുന്നത്. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും സെക്‌സിനെ കാണക്കാക്കാമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

 

 

അഞ്ച്...

സെക്സിലൂടെയും രതിമൂർച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ വ്യക്തികൾക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിന് സാധിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സെക്സ് പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

 

 

ആറ്...

മനസ്സില്‍ ആഹ്ലാദം നിറയ്ക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സെക്‌സിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

 

click me!