
സൂര്യനമസ്കാരം ദിവസവും രാവിലെ ചെയ്യുന്നവരുണ്ട്. എന്നാൽ സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗം എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. ആരോഗ്യം നിലനിര്‍ത്താനുള്ള വഴി എന്നതിനു പുറമെ, ഈ ഭൂമിയെ നിലനിര്‍ത്തുന്ന സൂര്യനോടുള്ള കൃതജ്ഞത പ്രകാശിപ്പിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് സൂര്യനമസ്‌കാരം.
ആരോഗ്യം നിലനിര്‍ത്തി സന്തുഷ്ടരും ശാന്തരുമാകാന്‍ സൂര്യനമസ്കാരത്തിലൂടെ സാധിക്കും. മനസിന് കൂടുതൽ ശക്തി കിട്ടാനും എല്ലാ ദിവസവും സന്തോഷത്തോടെയിരിക്കാനും സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ കഴിയും. ‘സൂര്യനമസ്‌കാര്‍‘ എന്ന സംസ്‌കൃത പദത്തിന്‍റെ അര്‍ത്ഥം സൂര്യനെ വന്ദിക്കുകയെന്നാണ്. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങൾ എന്തൊക്കെയാണെന്നോ.
ഒന്ന്...
സൂര്യനമസ്കാരം ശരീരത്തിന് ബലം നല്‍കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിനും മനസിനും കൂടുതൽ ഉന്മേഷം നൽകുന്നു.
രണ്ട്...
സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനാകും. ശരീരത്തിലെ എല്ലുകൾക്ക് കൂടുതൽ ബലം കിട്ടുന്നു.ഹൃദയസംബന്ധമായ അസുഖം വരാതിരിക്കാൻ സൂര്യനമസ്കാരം ചെയ്യുന്നത് ഏറെ നല്ലതാണ്.
മൂന്ന്....
ചില സ്ത്രീകൾക്ക് ആർത്തവം ക്രമം തെറ്റിയാണ് വരാറുള്ളത്. തുടർച്ചയായി സൂര്യനമസ്കാരം ചെയ്യുകയാണെങ്കിൽ ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ മാറി കിട്ടും. ഗര്‍ഭിണികള്‍ സൂര്യനമസ്കാരം ചെയ്യാന്‍ പാടില്ല.
നാല്...
സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്ത് കൂടുതൽ തിളക്കമുണ്ടാകും. ചർമ്മം കൂടുതൽ മൃദുലമുള്ളതായി മാറുന്നു.
അഞ്ച്...
സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ ഒാർമശക്തി വർദ്ധിക്കും.തെെറോയ്ഡ്, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാൻ സൂര്യനമസ്കാരം ചെയ്യുന്നത് നല്ലതാണ്.