ചർമ്മത്തിലെ ഈ മാറ്റങ്ങളെ അവഗണിക്കേണ്ട; കരളുമായി ബന്ധപ്പെട്ടേക്കാവുന്ന ലക്ഷണങ്ങളാകാം
പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം അപകടത്തിലാകാം. കരളിന്‍റെ ആരോഗ്യം മോശമായതിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.

ചർമ്മത്തിലെ ഈ മാറ്റങ്ങളെ അവഗണിക്കേണ്ട; കരളുമായി ബന്ധപ്പെട്ടേക്കാവുന്ന ലക്ഷണങ്ങളാകാം
കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
ചര്‍മ്മത്തിലെ മഞ്ഞനിറം
ചര്‍മ്മത്തിലെ മഞ്ഞനിറം കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണ്. കണ്ണില്‍ മഞ്ഞനിറം കാണുന്നതും ഇതുമൂലമാകാം.
ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും കരള്‍രോഗത്തിന്‍റെ ലക്ഷണമാകാം.
കഴുത്തിലും കക്ഷത്തിലും കാണുന്ന പാടുകള്‍
കഴുത്തിലും കക്ഷത്തിലും കാണുന്ന ഇരുണ്ട പാടുകളും കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ സൂചനയാകാം.
മറ്റ് ലക്ഷണങ്ങള്‍
ശരീരത്തിലെ നീര്‍ക്കെട്ടും തടിപ്പും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
വയറുവേദന, മൂത്രത്തിലെ നിറവ്യത്യാസം
വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക, മൂത്രത്തിലെ നിറവ്യത്യാസം തുടങ്ങിയവയൊക്കെ കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം.
ശരീരഭാരം കുറയുക, ക്ഷീണം
പെട്ടെന്ന് ശരീരഭാരം കുറയുന്നതും അമിത ക്ഷീണവും ചിലപ്പോള്‍ കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam