19 ആരോഗ്യപ്രവര്‍ത്തകരുടെ മരണം; വാക്‌സിനുമായി ബന്ധമുള്ളതായി തെളിവില്ലെന്ന് കേന്ദ്രം

Web Desk   | others
Published : Feb 05, 2021, 11:57 AM IST
19 ആരോഗ്യപ്രവര്‍ത്തകരുടെ മരണം; വാക്‌സിനുമായി ബന്ധമുള്ളതായി തെളിവില്ലെന്ന് കേന്ദ്രം

Synopsis

ജനുവരി 16ന് ശേഷമാണ് 19 ആരോഗ്യപ്രവര്‍ത്തകരുടെയും മരണം. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. അതിനാല്‍ത്തന്നെ, വാക്‌സിന്റെ സൈഡ് എഫക്ടുകള്‍ മൂലമാണ് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചതെന്ന തരത്തിലുള്ള പ്രചാരണം വന്നിരുന്നു

കൊവിഡ് 19നെതിരായ വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 ആരോഗ്യപ്രവര്‍ത്തകരുടെ മരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ മരണങ്ങള്‍ വാക്‌സിനേഷന്‍ മൂലമാണെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്നും ഇത്തരത്തിലൊരു ആരോപണമുയര്‍ത്താന്‍ തക്ക തെളിവുകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ജനുവരി 16ന് ശേഷമാണ് 19 ആരോഗ്യപ്രവര്‍ത്തകരുടെയും മരണം. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. അതിനാല്‍ത്തന്നെ, വാക്‌സിന്റെ സൈഡ് എഫക്ടുകള്‍ മൂലമാണ് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചതെന്ന തരത്തിലുള്ള പ്രചാരണം വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ആരോഗ്യമന്ത്രാലയം മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. 

വാക്‌സിനേഷനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാനും അന്വേഷിക്കാനും കൈകാര്യം ചെയ്യാനുമായി എഇഎഫ്‌ഐ (ആഡ്വേഴ്‌സ് ഇവന്റ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍) എന്ന വിദഗ്ധ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും 19 ആരോഗ്യപ്രവര്‍ത്തകരുടെ മരണത്തെ കുറിച്ചും ഇവര്‍ വിശദമായി പരിശോധിച്ച ശേഷം കണ്ടെത്തലുകള്‍ പൊതുജനവുമായി പങ്കുവയ്ക്കുമെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

വാക്‌സിന്റെ സുരക്ഷ നേരത്തേ തന്നെ ഉറപ്പുവരുത്തപ്പെട്ടതാണെന്ന് നീതി ആയോഗ് അംഗം വി കെ പോളും ആവര്‍ത്തിച്ചു. 

'വാക്‌സിന്റെ സുരക്ഷ നമ്മള്‍ നേരത്തേ പരീക്ഷിച്ച് ഉറപ്പിച്ചതാണല്ലോ. നാല്‍പത്തിയഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ ഇത്തരത്തില്‍ നല്‍കി. അതില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് സൈഡ് എഫക്ടുകള്‍ വന്നത്. അതും നിസാരമായ പ്രശ്‌നങ്ങളായിരുന്നു. 1,150 പേരില്‍ ഒരാള്‍ക്ക് എന്ന തോതിലൊക്കെയാണ് സൈഡ് എഫക്ട് വന്നത്. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് തന്നെയല്ലേ ഈ കണക്ക് വ്യക്തമാക്കുന്നത്..'- വി കെ പോള്‍ പറഞ്ഞു.

Also Read:- ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കൊവിഡ് വ്യാപനം തടയുന്നുവെന്ന് പഠനം...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ