അമ്പത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവരില്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ വിതരണം നിജപ്പെടുത്തിയിരുന്നു

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിനുകള്‍ എത്തിയിരിക്കുന്നു. എന്നാല്‍ വാക്‌സിനുകള്‍ക്ക് രോഗവ്യാപനത്തെ ചെറുക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പല ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. 

ഏതായാലും ഓക്‌സ്ഫര്‍ഡ് വാക്‌സിന് ഇതിന് കഴിയുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ തന്നെയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഓക്‌സ്ഫര്‍ഡും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി നിര്‍മ്മിച്ച വാക്‌സിന് വലിയ തോതില്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്നാണ് പഠനറിപ്പോര്‍ട്ട്.

വാക്‌സിന്‍ ഒരു ഡോസ് മാത്രമെടുത്തവരിലാണെങ്കില്‍ പോലും രോഗം മറ്റൊരാളിലേക്ക് പകരുന്നതിന്റെ സാധ്യത വെട്ടിക്കുറയ്ക്കുമെന്നും പഠനം അവകാശപ്പെടുന്നു. വാക്‌സിന്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ ഇതിന്റെ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ലക്ഷ്യമിട്ടിരുന്നുവെന്നും ഇപ്പോഴത് ക്ലിനിക്കലി തെളിഞ്ഞിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അമ്പത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവരില്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ വിതരണം നിജപ്പെടുത്തിയിരുന്നു.

Also Read:- കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചരണം; അറിയാം വസ്തുത...