
ഇന്ന് ജീവിതശൈലിയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭക്ഷണ ക്രമീകരണത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. കാഴ്ച്ചയിൽ ആരോഗ്യമുള്ളവരെന്ന് തോന്നുമെങ്കിലും പല സ്ത്രീകളിലും പോഷകക്കുറവ് നന്നായിട്ടുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. സ്ത്രീകളിൽ സാധാരണമായി കാണുന്ന പോഷകക്കുറവുകൾ എന്തൊക്കെയാണെന്ന് അറിയാം.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, മുറിവുകൾ ഉണങ്ങുന്നതിനും, ഹോർമോണുകളെ സന്തുലിതാവസ്ഥയിൽ നിലനിർത്താനും സിങ്ക് അത്യാവശ്യമാണ്. ഇതിന്റെ കുറവ് മൂലം എപ്പോഴും അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.
ഇതിനെ 'റിലാക്സേഷൻ മിനറൽ' എന്നും വിളിക്കാറുണ്ട്. നിരന്തരമായ പേശി വേദന, ഉത്ക്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവ മഗ്നീഷ്യം കുറവായതിന്റെ ലക്ഷണങ്ങളാണ്. ഇത് സമ്മർദ്ദം ഉണ്ടാക്കുകയും ഉറക്കത്തിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
വിറ്റാമിൻ സി
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ പോഷകമാണ് വിറ്റാമിൻ സി. തുടർച്ചയായി രോഗങ്ങൾ വരുന്നത്, ക്ഷീണം, ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം വിറ്റാമിൻ സിയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്. പപ്പായ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവ കഴിക്കാം. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ്
മൂഡ് സ്വിങ്സ്, വരണ്ട ചർമ്മം, ശ്രദ്ധ കുറവ് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് മൂലം സംഭവിക്കുന്നതാണ്. ഫ്‌ളാക്‌സ് സീഡ്, വാൽനട്ട് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും മിതമായ അളവിൽ കഴിക്കാവുന്നതാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തേയും പിന്തുണയ്ക്കുന്നു.
അയൺ
സ്ത്രീകളിൽ സാധാരണമായി കാണുന്ന മറ്റൊരു പോഷകക്കുറവാണ് അയൺ. അതിനാൽ തന്നെ ശരിയായ രീതിയിൽ ഭക്ഷണം ക്രമീകരിക്കേണ്ടതുണ്ട്. തലകറക്കം, ശ്വാസ തടസ്സം, ചർമ്മാരോഗ്യം എന്നിവയെ ഇത് ബാധിക്കുന്നു. അതിനാൽ തന്നെ ധാരാളം അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധക്കണം.