World Menopause Day: നേരത്തെയുള്ള ആർത്തവവിരാമം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Oct 18, 2025, 08:02 AM IST
Menopause

Synopsis

40 വയസ്സിന് മുമ്പ് സംഭവിക്കുന്നതിനെ അകാല ആർത്തവവിരാമം എന്നും, 40നും 45നും ഇടയിൽ സംഭവിക്കുന്നതിനെ ആദ്യകാല ആർത്തവവിരാമം എന്നും പറയുന്നു.

നേരത്തെയുള്ള ആർത്തവവിരാമം എന്നാൽ 45 വയസ്സിന് മുമ്പ് ആർത്തവം നിലയ്ക്കുന്ന അവസ്ഥയാണ്. 40 വയസ്സിന് മുമ്പ് സംഭവിക്കുന്നതിനെ അകാല ആർത്തവവിരാമം എന്നും, 40നും 45നും ഇടയിൽ സംഭവിക്കുന്നതിനെ ആദ്യകാല ആർത്തവവിരാമം എന്നും പറയുന്നു.

അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ മാറ്റം വരുന്നതുമാണ് ആര്‍ത്തവ വിരമാത്തിന്‍റെ കാരണം. സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി ചില സ്ത്രീകളിൽ നേരത്തെ ആർത്തവവിരാമം സംഭവിക്കാം, പ്രത്യേകിച്ച് 5% സ്ത്രീകളിൽ.

നേരത്തെയുള്ള ആർത്തവവിരാമത്തിന്‍റെ ലക്ഷണങ്ങൾ:

ആര്‍ത്തവ ചക്രത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ആര്‍ത്തവ വിരാമത്തിന്റെ പ്രധാന ലക്ഷണം. സ്ഥിരതയില്ലാത്ത ആര്‍ത്തവം, ചിലപ്പോൾ അമിത രക്തസ്രവം ഉണ്ടാകാം അല്ലെങ്കിൽ ബ്ലീഡിം​ഗ് കുറവും വരാം, ചില മാസങ്ങളില്‍ ആര്‍ത്തവം വരാതെയുമിരിക്കാം, ശരീരത്തില്‍ അമിതമായി ചൂട് അനുഭവപ്പെടുക, രാത്രിയില്‍ പതിവില്ലാത്ത വിധം വിയര്‍ക്കുക, അമിത ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഓര്‍മ്മ കുറവ്, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് നേരത്തെയുള്ള ആര്‍ത്തവ വിരമാത്തിന്‍റെ ലക്ഷണങ്ങള്‍. ചിലരില്‍ കൂടുതൽ തവണ മൂത്രമൊഴിക്കാന്‍ തോന്നുക, അമിതമായുള്ള തലമുടി കൊഴിച്ചില്‍, ശരീരത്തില്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങാം, ചിലരില്‍ മൂഡ് സ്വിംഗ്‌സ് ഉണ്ടാകാം തുടങ്ങിയവയും ചിലപ്പോള്‍ നേരത്തെയുള്ള ആര്‍ത്തവ വിരമാത്തിന്‍റെ ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ആര്‍ത്തവ വിരാമം ആണെന്ന് സ്വയം തീരുമാനിക്കേണ്ട. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!