ഈ പഴം കഴിച്ചോളൂ, മലബന്ധ പ്രശ്നം തടയും

Published : Oct 17, 2025, 10:39 PM IST
constipation problem

Synopsis

കിവിയിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരവും കൂടുതൽ സന്തുലിതവുമായ കുടൽ മൈക്രോബയോമിന് കാരണമാകുന്നു. kiwi fruit for relieve constipation 

കിവി പഴം മലബന്ധം ഒഴിവാക്കാൻ മികച്ചൊരു പഴമാണെന്ന് പഠനം പറയുന്നു. ഉയർന്ന ഫൈബർ അടങ്ങിയ കിവിപ്പഴം വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു. വിട്ടുമാറാത്ത മലബന്ധം 10 പേരിൽ ഒരാളെ ബാധിക്കുന്നു അത് ഒരാളുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ പറയുന്നു.

കിവി കുടലിലേക്ക് ജലാംശം വർദ്ധിപ്പിക്കുകയും അത് മലം മൃദുവാക്കുകയും ചെയ്യും. കിവിയിലെ നാരുകളുടെ അളവ്, പ്രോട്ടീനുകളെ തകർക്കുന്ന ആക്ടിനിഡിൻ എൻസൈം, ഉയർന്ന ജലാംശം എന്നിവ ദഹനത്തെ സഹായിക്കുന്നു. ഇത് മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം ലഘൂകരിക്കാനും വയറു വീർക്കുന്നതും മറ്റ് ദഹനസംബന്ധമായ അസ്വസ്ഥതകളും കുറയ്ക്കാനും സഹായിക്കുന്നു. കിവി കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കും. കിവി കഴിക്കുന്നത് വയറുവേദന, മറ്റ് അസ്വസ്ഥത എന്നിവ കുറയ്ക്കാൻ സഹായിക്കും, ഇത് IBS-C ഉള്ളവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

കിവിയിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരവും കൂടുതൽ സന്തുലിതവുമായ കുടൽ മൈക്രോബയോമിന് കാരണമാകുന്നു. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ സി, കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ തുടങ്ങിയ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന മറ്റ് പോഷകങ്ങൾ എന്നിവയാൽ കിവിപ്പഴത്തിലുണ്ട്.

കിവി പതിവായി കഴിക്കുന്നത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും, മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രതിരോധം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. അണുബാധകൾക്കെതിരെ പോരാടുന്നതിന് അത്യാവശ്യമായ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി പഴം.

ന്യൂട്രോഫില്ലുകൾ ഉൾപ്പെടെയുള്ള കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ പ്രതികരണങ്ങളിൽ അവയുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിനും കിവിയിലെ ഉയർന്ന വിറ്റാമിൻ സി സഹായിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ
ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ