ഗർഭധാരണത്തിന് തയാറെടുക്കുകയാണോ? സ്ത്രീകൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ ഇതാണ്

Published : Oct 11, 2025, 07:17 PM IST
pregnant-women

Synopsis

സമ്മർദ്ദം വർദ്ധിക്കുന്നത് ഗർഭകാലത്ത്‌ അസ്വസ്ഥതകളും സങ്കീർണതകളും ഉണ്ടാവാനും കാരണമാകുന്നു. ഗർഭധാരണത്തിന് തയാറെടുക്കുന്ന സമയത്ത് തന്നെ ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

ഗർഭകാലത്ത്‌ നിരവധി മാറ്റങ്ങളാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാകുന്നത്. ഈ സമയത്ത് ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിക്കുന്നു. ഇത് സിരകളിൽ അധിക സമ്മർദ്ദം ഉണ്ടാക്കുകയും അതുമൂലം ഗർഭകാലത്ത്‌ അസ്വസ്ഥതകളും സങ്കീർണതകളും ഉണ്ടാവാനും കാരണമാകുന്നു. ഗർഭധാരണത്തിന് തയാറെടുക്കുന്ന സമയത്ത് തന്നെ ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് സിരകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗർഭധാരണം കൂടുതൽ സുഖകരമാക്കാനും സഹായിക്കുന്നു.

ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ തന്നെ സിരകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ നിങ്ങളുടെ കാലുകളിലെ വാൽവുകളിൽ വലിയ സമ്മർദ്ദം ഉണ്ടാകുന്നു. വേദനാജനകമായ വെരിക്കോസ് വെയിൻ, ഭാരം കൂടുക, രക്തം കട്ടപിടിക്കുക എന്നിവയ്ക്ക് ഇത് കാരണമാകും.

2. അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നതിലൂടെ സിരകളുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സയും എളുപ്പമാകുന്നു.

3. ശരീരത്തിലെ ഏറ്റവും വലിയ സിരയിലെ (ഇൻഫീരിയർ വീന കാവ) സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി ഇടതുവശം ചരിഞ്ഞ് ഉറങ്ങാൻ ശ്രദ്ധിക്കണം. കൂടാതെ ദിവസവും 15 മിനിറ്റ് കാലുകൾ ഉയർത്തിപ്പിടിക്കുന്നതും സമ്മർദ്ദം ഉണ്ടാവുന്നതിനെ തടയുന്നു.

4. മെഡിക്കൽ ഗ്രേഡുള്ള കംപ്രഷൻ സോക്സുകൾ ധരിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ചെറുക്കൻ സഹായിക്കും. ഈ ശീലങ്ങൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് സുഖകരവും ആരോഗ്യകരവുമായ ഗർഭധാരണത്തിന് സാധിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും