ഈ മൂന്ന് ചേരുവകൾ കൊണ്ട് മുഖം സുന്ദരമാക്കാം

Published : Oct 10, 2025, 10:13 PM IST
skincare

Synopsis

കറ്റാർവാഴയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. 

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ, തേൻ, തെെര് എന്നിവ. കാരണം കറ്റാർവാഴ പൊള്ളൽ, സൂര്യതാപം, മുറിവുകൾ, വരണ്ട ചർമ്മം, ജലദോഷം, മുഖക്കുരു എന്നിവ അകറ്റുന്നതിന് സഹായിച്ചേക്കാം. കൂടാതെ സോറിയാസിസ്, എക്സിമ എന്നിവയ്ക്കുള്ള മികച്ചൊരു പരിഹാരമാണ് കറ്റാർവാഴ. കറ്റാർവാഴ ഈർപ്പം നിലനിർത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കറ്റാർവാഴയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. ചർമ്മത്തിൽ ചുവപ്പ് അല്ലെങ്കിൽ തിണർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ കറ്റാർവാഴ ജെൽ പുരട്ടാവുന്നതാണ്.. കറ്റാർ വാഴയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിന് ആശ്വാസം നൽകുന്നു.

തെെരാണ് മറ്റൊരു ചേരുവക. ലാക്റ്റിക് ആസിഡും പ്രോബയോട്ടിക്സും കാരണം തൈര് ചർമ്മത്തിന് ഗുണം നൽകുന്നു, ഇത് പ്രകൃതിദത്ത മോയ്‌സ്ചറൈസറായും, ക്ലെൻസറായും പ്രവർത്തിക്കുകയും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്തുകൊണ്ട് സൂര്യതാപവും ഹൈപ്പർപിഗ്മെന്റേഷനും മങ്ങാൻ ഇത് സഹായിക്കുന്നു.

തേൻ ചർമ്മത്തിന് ആഴത്തിൽ ഈർപ്പം നൽകുകയും ജലാംശം നൽകുകയും ചെയ്യുന്നു. അതേസമയം അതിന്റെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു സുഖപ്പെടുത്താനും, ‌വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ഇത് മൃതചർമ്മകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രണ്ട് സ്പൂൺ‌ കറ്റാർവാഴ ജെല്ലും അൽപം തേനും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലായി ഇടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

 

 

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?