കൊക്കോ പൊടി ഉപയോഗിച്ച് വീട്ടിൽ തന്നെ കിടിലൻ ഫേസ് മാസ്ക്ക് തയാറാക്കാൻ സാധിക്കും; ഇത്രയേ ചെയ്യാനുള്ളൂ

Published : Oct 15, 2025, 10:47 PM IST
face glow

Synopsis

മുഖം തിളക്കമുള്ളതാക്കാൻ പലതരം ഫേസ് മാസ്‌ക്കുകൾ പരീക്ഷിച്ച് മടുത്തോ? എങ്കിൽ വീട്ടിൽ തന്നെ എളുപ്പം ഫേസ് മാസ്ക് തയാറാക്കാൻ സാധിക്കും. മുഖം സുന്ദരമാക്കാൻ ഇങ്ങനെ ചെയ്യൂ.

മുഖത്തെ സംരക്ഷിക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും പലതരം ഉത്പന്നങ്ങൾ ഉപയോഗിച്ച് മടുത്തോ. എങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന കിടിലൻ ഫേസ് പാക്കുകൾ പരിചയപ്പെടുത്തട്ടെ. കൊക്കോപ്പൊടി ഉപയോഗിച്ച് ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സാധിക്കും. മുഖം മിനുക്കാൻ ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി.

1.പപ്പായ

നന്നായി അരച്ചെടുത്ത പപ്പായയും അതേ അളവിൽ കൊക്കോപ്പൊടിയും എടുക്കണം. അതിലേക്ക് കുറച്ച് റോസ് വാട്ടർ കൂടെ ചേർക്കാം. നന്നായി കുഴമ്പു രൂപത്തിലാക്കിയതിന് ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം കഴുകി കളഞ്ഞാൽ മതി. മുഖം തിളക്കമുള്ളതാകുന്നു.

2. തേൻ

ഒരു ബൗളിൽ കൊക്കോപ്പൊടി എടുത്തതിന് ശേഷം അതിലേക്ക് തേൻ ചേർക്കണം. ശേഷം നന്നായി കുഴമ്പ് രൂപത്തിലാക്കാം. ഇത് മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം കഴുകി വൃത്തിയാക്കിയാൽ മതി.

3. പാൽ

ബൗളിൽ ഒരേ അളവിൽ കൊക്കോപ്പൊടിയും പാലും ചേർക്കണം. നന്നായി കുഴച്ചതിന് ശേഷം മുഖത്ത് തേയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.

4. മഞ്ഞൾ

കൊക്കോപ്പൊടിയിൽ അരച്ച മഞ്ഞൾ ചേർക്കണം. ശേഷം നന്നായി കുഴച്ചെടുക്കാം. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് കുറച്ച് നേരം അങ്ങനെ തന്നെ വെയ്ക്കണം. അതുകഴിഞ്ഞ് കഴുകി കളയാവുന്നതാണ്.

5. പഴം

നന്നായി അരച്ചെടുത്ത പഴം കൊക്കോപ്പൊടിയിൽ ചേർത്ത് കുഴമ്പ് പോലെയാക്കണം. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ചതിന് ശേഷം 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് നന്നായി കഴുകി കളഞ്ഞാൽ മതി. അതേസമയം പാച്ച് ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രം ഇത്തരം വസ്തുക്കൾ ചർമ്മത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ