ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട എട്ട് സൂചനകള്‍

Published : Oct 15, 2025, 12:23 PM IST
fatty liver

Synopsis

പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹന പ്രശ്നങ്ങള്‍

ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനകളാകാം.

2. കൈ- കാലുകളിലെ നീര്

കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.

3. വയറുവേദന

വയറിന്‍റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.

4. വയറിന് ഭാരം തോന്നുന്നത്

അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട.

5. ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.

6. മൂത്രത്തിലെ നിറംമാറ്റം

മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

7. അകാരണമായി ശരീരഭാരം കുറയുന്നത്

അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.

8. അമിത ക്ഷീണം

വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ