
തലവേദന വന്നാൽ പിന്നെ ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ജോലികൾ ചെയ്യാനോ കഴിക്കാനോ പറ്റാറില്ല. പല കാരണങ്ങൾ കൊണ്ടാണ് തലവേദന വരുന്നത്. തിരക്കുപിടിച്ച ജീവിത ശൈലികളും, ശരിയായ ഉറക്കം ലഭിക്കാത്തതും, കൂടുതൽ നേരം സ്‌ക്രീനിൽ നോക്കുന്നതുമെല്ലാം തലവേദന വരാൻ കാരണമാകുന്നു. തലവേദന വരുമ്പോഴേക്കും പെയിൻ കില്ലറുകൾ കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ ഗുളിക കഴിക്കാതെ തന്നെ തലവേദന അകറ്റാൻ സാധിക്കും.
ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ചായയിലിട്ടു കുടിക്കുകയോ, അരച്ച് നെറ്റിയിൽ തേയ്ക്കുകയോ ചെയ്യാം. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ നാഡീസംവിധാനത്തെ പിന്തുണയ്ക്കുകയും തലവേദന സുഖപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഗ്രീൻ ടീയിൽ ചേർത്തും കുടിക്കാവുന്നതാണ്.
ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലവേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചായയിലിട്ടും, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
3. ഗ്രാമ്പു
അടുക്കളയിൽ പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഇത് തലവേദന കുറയ്ക്കാനും നല്ലതാണ്. ഇത് പുതിന ചായയിലിട്ടും കുടിക്കാം. പനിക്കും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam