വിറ്റാമിൻ ബി 12 ന്റെ കുറവ് കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കുമോ?

Published : Nov 25, 2025, 03:16 PM IST
Liver health

Synopsis

ക്ഷീണം, ബലഹീനത, മരവിപ്പ്, ഏകാഗ്രതക്കുറവ് എന്നിവ വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങളാണ്. ചിലപ്പോൾ ഈ പോഷകക്കുറവ് പിത്താശയക്കല്ലുകൾ പോലുള്ള കരളിന്റെ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. Does vitamin B12 deficiency affect liver health

ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം വീക്കം സംഭവിക്കുകയും കരളിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വിറ്റാമിൻ ബി 12 ന്റെ കുറവ് നിരവധി രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്.

ശരീരത്തെ സുഗമമായി പ്രവർത്തിപ്പിക്കുന്ന നിരവധി ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ബി 12. ശരീരത്തിലെ കൊഴുപ്പിന്റെ തകർച്ച, കരളിന്റെ ആരോഗ്യം നിലനിർത്തൽ തുടങ്ങിയ ഉപാപചയ പ്രക്രിയകളിൽ വിറ്റാമിൻ ബി 12 വളരെ അത്യാവശ്യമാണ്. ബി 12 ന്റെ അളവ് കുറയുമ്പോൾ കരളിന് കൊഴുപ്പ് കൂടുന്നതിന് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു.

സാധാരണ ആരോഗ്യമുള്ള വ്യക്തികളെ അപേക്ഷിച്ച് NAFLD രോഗികളിൽ വിറ്റാമിൻ ബി 12 ന്റെ അളവ് സാധാരണയായി കുറവാണെന്ന് നിരവധി പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിറ്റാമിൻ ബി 12 ന്റെ കുറവ് ഹോമോസിസ്റ്റീൻ അളവിനെ സാരമായി ബാധിക്കുന്നു. ഇത് ഒരു അമിനോ ആസിഡാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കരളിന് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുന്നു. വിറ്റാമിൻ ബി 12 അടങ്ങിയ സപ്ലിമെന്റേഷൻ ഹോമോസിസ്റ്റീൻ അളവ് ഫലപ്രദമായി കുറയ്ക്കുമെന്നും കരൾ എൻസൈം പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ക്ഷീണം, ബലഹീനത, മരവിപ്പ്, ഏകാഗ്രതക്കുറവ് എന്നിവ വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങളാണ്. ചിലപ്പോൾ ഈ പോഷകക്കുറവ് പിത്താശയക്കല്ലുകൾ പോലുള്ള കരളിന്റെ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സംഭവിക്കുന്നത് പിത്തരസം ഉൽപ്പാദിപ്പിക്കുന്നതിലും കരൾ മെറ്റബോളിസത്തിലും വിറ്റാമിൻ ബി 12 വഹിക്കുന്ന സജീവ പങ്കിനെ സൂചിപ്പിക്കുന്നു. കരളുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിൽ ബി 12 ന്റെ കുറവ് നേരത്തേ കണ്ടെത്തേണ്ടതും വളരെ പ്രധാനമാണ്.

ഭക്ഷണത്തിൽ മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി 12 ന്റെ കുറവ് നികത്താൻ സാധിക്കും. പതിവായി പരിശോധനകൾ നടത്തുന്നത് മറ്റ് പോഷകങ്ങളുടെ കുറവും നേരത്തേ കണ്ടെത്താൻ സഹായിക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈഫോയ്ഡ് ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ
ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ