സ്ത്രീകൾ നിർബന്ധമായും ശീലിക്കേണ്ട 6 സ്വയം പരിചരണ രീതികൾ ഇതാണ്

Published : Oct 13, 2025, 10:47 PM IST
book-reading

Synopsis

തിരക്കുകൾക്കിടയിൽ പലപ്പോഴും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പോകുന്ന സാഹചര്യങ്ങൾ ഒട്ടുമിക്ക ആളുകൾക്കുമുണ്ട്. എന്നാൽ ഇങ്ങനെ ജീവിക്കുമ്പോൾ നിങ്ങളുടെ സമ്മർദ്ദം കൂടുന്നു. ഇതിനെ തടയാൻ സ്വയം പരിചരണം ശീലമാക്കേണ്ടതുണ്ട്.

സന്തോഷവും സമ്മർദ്ദവും ഇല്ലാത്ത ജീവിതം നയിക്കണമെങ്കിൽ ഭക്ഷണം മാത്രം കഴിച്ചാൽ പോരാ. അതിനൊത്ത് ശരീര വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. എന്നാൽ ജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല. സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട സ്വയം പരിചരണ രീതികൾ എന്തൊക്കെയാണെന്ന് അറിയാം.

പ്രഭാത നടത്തം

ശുദ്ധവായുവും പ്രകൃതിയും നിറഞ്ഞ പ്രഭാത നടത്തത്തിലൂടെ നിങ്ങൾക്ക് ഊർജ്ജവും സമാധാനവും ലഭിക്കുന്നു. ദിവസവും ഇത് ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രകൃതിയുമായി കൂടുതൽ സമയം ചിലവിടുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്.

എഴുതാം

രാവിലെയോ രാത്രിയിലോ അന്നത്തെ ദിവസത്തെക്കുറിച്ച് എഴുതുന്നത് നല്ലതായിരിക്കും. ഇത് വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും ആ ദിവസത്തെക്കുറിച്ച് ചിന്തിക്കുന്നതിനും അപ്പുറം നിങ്ങളുടെ പുരോഗമനത്തെ കുറിച്ചും സ്വയം കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്നു. ദിവസവും എഴുതുന്നതൊരു ശീലമാക്കാം.

വായിക്കാം

പുസ്തകങ്ങൾ വായിക്കുന്നതും മനസ്സിന് ആശ്വാസം ലഭിക്കുന്ന കാര്യമാണ്. ദിവസവും കുറഞ്ഞത് 10 പേജെങ്കിലും വായിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് വേണ്ടാത്ത ചിന്തകളെ അകറ്റാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

യോഗ ചെയ്യാം

ദിവസവും യോഗ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. യോഗ ചെയ്യുമ്പോൾ ശ്രദ്ധയാണ് പ്രധാനമായും ഉണ്ടായിരിക്കേണ്ടത്. ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോൾ തുടക്കത്തിൽ അത് ബുദ്ധിമുട്ടുള്ളതും ലക്ഷ്യമില്ലാത്തതുമായി തോന്നിയേക്കാം. എന്നാൽ പതിയെ ഇത് മനസ്സിന് ശാന്തത നൽകുന്നു.

നല്ല ഉറക്കം

നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ നല്ല ആരോഗ്യവും നല്ല മാനസികാവസ്ഥയും ലഭിക്കുകയുള്ളൂ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഫോൺ നോക്കുന്ന ശീലം ഒഴിവാക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ നല്ല ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നു.

ഭക്ഷണ ക്രമീകരണം

എല്ലാത്തരം ഭക്ഷണങ്ങളും ശരീരത്തിന് ആവശ്യമുള്ളതല്ല. ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണത്തിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അതിനാൽ തന്നെ ധാരാളം പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?