കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റ് നൽകുമ്പോൾ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

Published : Feb 15, 2023, 02:37 PM IST
കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റ് നൽകുമ്പോൾ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

Synopsis

കുട്ടികൾക്ക് രുചികരവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായിരിക്കണം നൽകേണ്ടതെന്ന് ഫിറ്റ്നസ് & ന്യൂട്രീഷൻ വിദഗ്ധൻ രോഹിത് ഷെലാത്കർ പറഞ്ഞു. 

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ നാം ശ്രദ്ധിക്കണം. കുട്ടികളുടെ ഭക്ഷണക്രമം നിരീക്ഷിക്കുന്നതും അവർ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ഒരുപോലെ പ്രധാനമാണ്. 

കുട്ടികൾക്ക് രുചികരവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായിരിക്കണം നൽകേണ്ടതെന്ന് ഫിറ്റ്നസ് & ന്യൂട്രീഷൻ വിദഗ്ധൻ രോഹിത് ഷെലാത്കർ പറഞ്ഞു. കുട്ടികൾക്ക് നൽകേണ്ട ആരോ​ഗ്യകരമായ ചില ബ്രേക്ക്ഫാസ്റ്റുകൾ ഏതൊക്കെയാണെന്ന് രോഹിത് പറയുന്നു.

കുട്ടികൾക്ക് നിർബന്ധമായും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ഓട്സ്. ഓട്സ് നന്നായി വേവിച്ച ശേഷം പാലൊഴിച്ച് അതിൽ അൽപം കുട്ടിക്ക് ഇഷ്ടമുള്ള പഴങ്ങൾ ചേർത്ത് നൽകാവുന്നതാണ്. വാഴപ്പഴം, ചെറി, സ്ട്രോബെറി, ബദാം, പിസ്ത എന്നിവ ഓട്സിൽ ചേർക്കാം. കൊക്കോ പൗഡറും തേനും ചേർത്തും കുട്ടികൾക്ക് നൽകാം. ഓട്‌സ് ദോശയായോ ഇഡ്ഡലിയായോ ഉപ്പുമാവായോ കുട്ടികൾക്ക് നൽകാം. 

ഓട്‌സിൽ ഉയർന്ന അളവിൽ പ്രോട്ടീനും മറ്റ് ആരോഗ്യകരമായ ചേരുവകളും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അവരുടെ മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടകൾ ഒരു പ്രധാന പ്രഭാതഭക്ഷണമാണ്. വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ള പ്രോട്ടീനും പോഷകങ്ങളും നിറഞ്ഞതുമാണ്. മുട്ടയിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ പ്രത്യേകിച്ച് നിർണായകമാണ്. കാരണം ഇത് കുട്ടികളിലെ പേശികളുടെയും ടിഷ്യൂകളുടെയും വളർച്ചയെ സഹായിക്കുന്നു. 

കുട്ടികൾക്ക് നൽകേണ്ട മറ്റൊരു ഭക്ഷണമാണ് ഇലക്കറികൾ. കുട്ടികൾ ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഇലക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചീര, കാബേജ്, ബ്രൊക്കോളി എന്നിവ അതിൽ ഉൾപ്പെടുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, പച്ചക്കറികൾ അമിതമായി വേവിക്കരുത്. കാരണം ഉയർന്ന ചൂട് പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടുത്തും.

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ