
വണ്ണം കുറയ്ക്കാനായി (weight loss) വർക്കൗട്ടും ഡയറ്റും(diet) ചെയ്യാറുണ്ടല്ലോ. എന്നാൽ ക്യത്യമായി ഇവ ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലർ പരാതി പറയാറുണ്ട്. ചില പാനീയങ്ങൾ ശരീരത്തിലെ കൊഴുപ്പ്(fat) കുറയ്ക്കാൻ സഹായിക്കുന്നു. അതിലൊന്നാണ് ശർക്കര (jaggery) നാരങ്ങയും(lemon) ചേർത്തുള്ള പാനീയം..
വിറ്റാമിൻ സിയുടെ ഗുണങ്ങളാൽ സമ്പുഷ്ടമായ നാരങ്ങ ശരീരത്തിലെ ജലാംശം നിലനിർത്തുകയും അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങയിൽ സാധാരണയായി കാണപ്പെടുന്ന പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പഞ്ചസാരയുടെ ആരോഗ്യകരമായ പകരക്കാരനാണ് ശർക്കര. ഇതിൽ കലോറി കുറവാണ് ആന്റിഓക്‌സിഡന്റുകൾ, സിങ്ക്, സെലിനിയം എന്നിവയാൽ സമ്പുഷ്ടവുമാണ്. ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഇത് ശരീരത്തെ സഹായിക്കുന്നു. കൂടാതെ, ഇവ ശരീരത്തിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും കൂടുതൽ കലോറി എരിയാൻ സഹായിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഇവ രണ്ടും ചേർത്തുള്ള പാനീയം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
ആദ്യം രണ്ട് ഗ്ലാസ് വെള്ളത്തിൽ വലിയ ഒരു കഷ്ണം ശർക്കര ഇടുക. വെള്ളം നല്ല പോലെ തിളച്ച് ശർക്കര വെന്ത് ഉരുകി കഴിഞ്ഞാൽ തണുക്കാനായി വെള്ളം മാറ്റിവയ്ക്കുക. ശേഷം ആ വെള്ളം അരിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. താൽപര്യമുള്ളവർക്ക് ഇതിലേക്ക് പുതിനയില കൂടി ചേർക്കാം. ശേഷം കുടിക്കുക.
മുഖകാന്തി കൂട്ടാൻ തക്കാളി; ഇങ്ങനെ ഉപയോഗിക്കൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam