മുഖകാന്തി കൂട്ടാൻ തക്കാളി; ഇങ്ങനെ ഉപയോഗിക്കൂ
ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമാണ്. അത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിൽ തക്കാളി വഹിക്കുന്ന പങ്ക് എത്ര മാത്രമാണെന്ന് പലർക്കും അറിയില്ല.
tomato
വിവിധ പോഷകങ്ങളുടെ കലവറയാണ് തക്കാളി. പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ ഉയർന്ന സാന്നിധ്യമുള്ള തക്കാളി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
skin care
ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു. ഒരു തക്കാളി എടുത്ത് അഞ്ച് മിനുട്ട് മുഖത്ത് നന്നായി മസ്സാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ച്ചയിൽ മൂന്ന് തവണ ഇത് ചെയ്താൽ മുഖകാന്തി വർദ്ധിക്കും.
multani mitti
ഒരു തക്കാളിയുടെ പേസ്റ്റും 2 ടീസ്പൂൺ മുൾട്ടാണി മിട്ടിയും അരച്ച് ചർമ്മത്തിൽ ഇടുക. ഉണങ്ങിയശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ചർമ്മം കൂടുതൽ മൃദുവാകുകയും ഉന്മേഷവും പുതുമയും ലഭിക്കുകയും ചെയ്യും.
honey
വെയിലേറ്റ് കരിവാളിക്കുന്ന ചർമ്മത്തിനും തക്കാളി ഫലപ്രദമാണ്. തക്കാളിയും തേനും നന്നായി മിക്സ് ചെയ്ത് ചർമ്മത്തിൽ മസാജ് ചെയ്ത് 20 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ച്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ കരിവാളിപ്പ് മാറി കിട്ടും.
lemon
ഒരു തക്കാളി പേസ്റ്റ്, രണ്ട് ഐസ് ക്യൂബ്, രണ്ട് ടീസ്പൂൺ നാരങ്ങ നീര്, മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം മുഖത്തും കഴുത്തിലും കൈകളിലും ഈ പാക്ക് ഇടുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ മുഖകാന്തി വർദ്ധിക്കും.