Belly Fat : ഈ പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായി​ക്കും

Web Desk   | Asianet News
Published : Nov 29, 2021, 10:17 AM ISTUpdated : Dec 06, 2021, 05:56 PM IST
Belly Fat : ഈ പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായി​ക്കും

Synopsis

തടി കുറഞ്ഞാല്‍ പോലും വയര്‍ ചാടുന്നത് പ്രധാന പ്രശ്‌നം തന്നെയാണ്. ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാള്‍ ദോഷകരമാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഇത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

ഇന്നത്തെ കാലത്ത് തടിയേക്കാൾ പലരേയും അലട്ടുന്ന പ്രശ്‌നമാണ് ചാടിയ വയർ. തടി കുറഞ്ഞാൽ പോലും വയർ ചാടുന്നത് പ്രധാന പ്രശ്‌നം തന്നെയാണ്. ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാൾ ദോഷകരമാണ് വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഇത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ പരിയപ്പെടാം...

ജീരക വെള്ളം..

ജീരകത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇതിന് കലോറി വളരെ കുറവാണ്. വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ട്, ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും മെച്ചപ്പെട്ട ഉപാപചയപ്രവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യും.

ഈ ഗുണങ്ങളെല്ലാം ഉള്ളതിനാൽ ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുന്നു. ദിവസവും ജീരകം വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഊർജ്ജം നൽകുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

 

 

കറുവപ്പട്ട...

നമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. പ്രധാനമായി കറികളിലാണ് ഉപയോഗിക്കുന്നതെങ്കിലും കറുവപ്പട്ടയക്ക് നിരവധി ഗുണങ്ങളുണ്ട്. ചെറിയ പ്രശ്‌നങ്ങൾക്കും പോലും വേഗത്തിൽ ആശ്വാസം തരുന്നു. കൂടാതെ ഉന്മേഷവും, ഉണർവ്വും, ഓർമ്മശക്തി നൽകാനും സഹായിക്കും.

 

 

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ മാത്രമല്ല രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള അതിന്റെ സ്വാധീനം ശരീരത്തെ ആത്യന്തികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

ഉലുവ വെള്ളം...

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

 

 

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

അറിയാം, പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?