Weight Loss : ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം

Published : Oct 11, 2022, 12:25 PM IST
Weight Loss :  ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം

Synopsis

പഴങ്ങളിൽ നാരുകൾ കൂടുതലുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ ആസക്തിയെ അകറ്റി നിർത്തും. സിട്രസ് പഴങ്ങൾ കഴിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളും നിർദ്ദേശിക്കുന്നു. 

ചിട്ടയില്ലാത്ത ആഹാരക്രമങ്ങളും അലസമായ ജീവിതശൈലിയുമാണ് പലപ്പോഴും അനാവശ്യമായി ഭാരം വർധിപ്പിക്കാറുള്ളത്. ദിവസത്തിൻറെ പല സമയങ്ങളിലായി എന്ത് കഴിക്കുന്നു എന്ന കാര്യം കൃത്യമായി ആസൂത്രണം ചെയ്തു കഴിഞ്ഞാൽ തന്നെ പകുതി പ്രശ്നങ്ങൾ പരിഹരിക്കാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ജലി വർമ പറഞ്ഞു.

പഴങ്ങളിൽ നാരുകൾ കൂടുതലുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ ആസക്തിയെ അകറ്റി നിർത്തും. സിട്രസ് പഴങ്ങൾ കഴിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളും നിർദ്ദേശിക്കുന്നു. അവയിൽ ലയിക്കുന്ന ഫൈബറും ഫ്ലേവനോയ്ഡുകളും കൂടുതലാണ്. മാത്രമല്ല എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുമ്പോൾ ആരോഗ്യകരമായ എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താനും സഹായിക്കും.

പ്രോസസ്സ് ചെയ്യാത്ത ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. മിക്ക പഴങ്ങൾക്കും മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിനുകളും ധാതുക്കളും ഉയർന്നതാണ്. എന്നിരുന്നാലും, അവയിൽ ചിലത് ഉയർന്ന ഗ്ലൈസെമിക് സൂചികയും ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമല്ലെന്നും അഞ്ജലി വർമ പറഞ്ഞു. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

തക്കാളി...

കാർബോഹൈഡ്രേറ്റ് കുറവുള്ള പച്ചക്കറിയാണ് തക്കാളി. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ കൂടുതലുള്ളതിനാൽ,തക്കാളി ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. കൊഴുപ്പ് കത്തിക്കുന്ന അമിനോ ആസിഡുകളും അവയിലുണ്ട്. കൂടാതെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. 

തണ്ണിമത്തൻ... 

തണ്ണിമത്തനിൽ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്.100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്ന അർജിനൈൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണിത്.

നാരങ്ങ...

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ നാരങ്ങ ദഹനത്തെ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുന്നു. വെറും വയറ്റിൽ നാരങ്ങ ചേർത്ത വെള്ളം കുടിക്കുന്നത് അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്.

ആപ്പിൾ...

ആപ്പിളിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. ശരീരഭാരം കുറയ്ക്കുന്നതിൽ പഴത്തിന്റെ പങ്ക് നിരവധി പഠനങ്ങൾ പിന്തുണയ്ക്കുന്നു. ആപ്പിളിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. ഒരു വലിയ പഴത്തിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറും (223 ഗ്രാം). അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായും കണ്ടെത്തി.

ഓറഞ്ച്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് ഓറഞ്ച്.  വിറ്റാമിൻ സിയാൽ സമ്പന്നമായ ഓറഞ്ചിൽ ഉയർന്ന ജലാംശം, നാരുകൾ, ആന്റിഓക്‌സിഡന്റുകളുടെ അത്ഭുതകരമായ ഉറവിടം എന്നിവ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ ബി12ന്റെ കുറവ് ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്