ആരോഗ്യമുള്ള മുടിയ്ക്ക് വേണം ഈ ഏഴ് പോഷകങ്ങൾ

Published : May 03, 2023, 02:02 PM IST
ആരോഗ്യമുള്ള മുടിയ്ക്ക് വേണം ഈ ഏഴ് പോഷകങ്ങൾ

Synopsis

സാധാരണയായി ബി വിറ്റാമിൻ എന്നറിയപ്പെടുന്ന ബയോട്ടിൻ മുടിക്ക് ഏറ്റവും മികച്ച വിറ്റാമിനുകളിൽ ഒന്നാണ്. വേണ്ടത്ര ബയോട്ടിൻ ഇല്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയില്ല. ഇത്  തലയോട്ടിയിൽ ഓക്സിജൻ ലഭിക്കുന്നത് കുറയുന്നു. തലയോട്ടിക്ക് ശരിയായ പോഷണം ലഭിക്കാത്തതിന്റെ ഫലമായി മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു.  

ഏത് കാലാവസ്ഥയിലും മുടിയുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടമാണ്. ഭക്ഷണക്രമം, സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും. പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണം കഴിച്ചാൽ മുടിയെ ആരോഗ്യമുള്ളതായക്കാം. ആരോഗ്യമുള്ള മുടിയ്ക്ക് വേണം ഈ പോഷകങ്ങൾ... 

ആരോഗ്യമുള്ള മുടിക്ക് വേണം ഈ പോഷകങ്ങൾ...

ബയോട്ടിൻ...

സാധാരണയായി ബി വിറ്റാമിൻ എന്നറിയപ്പെടുന്ന ബയോട്ടിൻ മുടിക്ക് ഏറ്റവും മികച്ച വിറ്റാമിനുകളിൽ ഒന്നാണ്. വേണ്ടത്ര ബയോട്ടിൻ ഇല്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയില്ല. ഇത് നിങ്ങളുടെ തലയോട്ടിയിൽ ഓക്സിജൻ ലഭിക്കുന്നത് കുറയുന്നു. തലയോട്ടിക്ക് ശരിയായ പോഷണം ലഭിക്കാത്തതിന്റെ ഫലമായി മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു.

ഇരുമ്പ്...

 ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പിന്റെ സഹായത്തോടെ, ചുവന്ന രക്താണുക്കൾ ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നു. ഇത് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തുക.

ഒമേ​ഗ 3...

ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്നത് മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുമെന്ന് ഒരു പഠനം കണ്ടെത്തി. ഫാറ്റി ഫിഷ് ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. 

വിറ്റാമിൻ എ...

മുടി വളർച്ചയ്ക്ക് വിറ്റാമിൻ എ അത്യാവശ്യമാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ വിറ്റാമിൻ എ അമിതമായ ഉപയോഗം മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിൻ എ ചർമ്മത്തിനും നല്ലതാണ്. ഇത് മുഖക്കുരു തടയാനും വീക്കം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ എ കോശവളർച്ചയെ പിന്തുണയ്ക്കുന്നു. ഇത് നഖങ്ങളുടെയും മുടിയുടെയും മികച്ച വളർച്ചയ്ക്ക് കാരണമാകും.

വിറ്റാമിൻ സി...

കൊളാജൻ ഉപയോഗിച്ച് നിങ്ങളുടെ മുടിയിഴകൾ ശക്തിപ്പെടുത്താം. വിറ്റാമിൻ സി അത് കൂടുതൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് ശക്തമായ ആൻറി ഓക്സിഡൻറായും പ്രവർത്തിക്കുന്നു. 

വിറ്റാമിൻ ഡി....

വിറ്റാമിൻ ഡിയുടെ കുറവുകൊണ്ടും അലോപ്പീസിയ വരാം. വിറ്റാമിൻ ഡി റിസപ്റ്ററുകൾ പുതിയ രോമകൂപങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഒരു പഠനം കണ്ടെത്തി, ഇത് പുതിയ രോമകൂപങ്ങളുടെ രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നു. 

വിറ്റാമിൻ ഇ....

വിറ്റാമിൻ ഇ മുടിയുടെ ശക്തിയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. മുടികൊഴിച്ചിൽ ഫാറ്റി ആസിഡിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു, വിറ്റാമിൻ ഇ ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. 

ഫാറ്റി ലിവർ മാനസികാരോ​ഗ്യത്തെ ബാധിക്കുമ്പോൾ സംഭവിക്കുന്നത്...

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം