;NAFLD ഉള്ള രോഗികൾക്ക് സാധാരണ ആളുുകളെക്കാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ, ബുദ്ധിമാന്ദ്യം, മോശം ജീവിത നിലവാരം എന്നിവ ഉൾപ്പെടുന്നു. സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്ക അസ്വസ്ഥതകൾ കാരണം NAFLD ഉള്ള ആളുകൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം കുറവായിരിക്കും...' - ഡോ മെഹ്താനി പറഞ്ഞു.

കരളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഓർമക്കുറവ്, ശ്രദ്ധ കുറയൽ, ഉറക്കമില്ലായ്മ തുടങ്ങിവയ്ക്ക് കാരണമാകും. ദഹനത്തിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തം ശുദ്ധീകരിക്കുക, വിഷ പദാർത്ഥങ്ങളെ വിഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കരൾ പ്രവർത്തിക്കുന്നു. കരൾ നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് ഹൃദയ സംബന്ധമായ സങ്കീർണതകൾ, പ്രമേഹം, വൃക്ക രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കും കാരണമാകും. 

'നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഇത് ഇന്ത്യയിലെ മൂന്നിലൊന്ന് മുതിർന്നവരെയും ബാധിക്കുന്നു. പ്രമേഹം, അമിതവണ്ണം, കൂടാതെ/അല്ലെങ്കിൽ ഉയർന്ന രക്തം എന്നിവയുള്ളവരിൽ ഇത് സാധാരണമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, NAFLD ഉള്ള രോഗികളുടെ കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. അത് അവസാനഘട്ട കരൾ രോഗത്തിലേക്കും സിറോസിസിലേക്കും കരൾ അർബുദത്തിലേക്കും പുരോഗമിക്കും...' - ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഹെപ്പറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രോഹിത് മെഹ്താനി പറഞ്ഞു. 

'NAFLD ഉള്ള രോഗികൾക്ക് സാധാരണ ആളുുകളെക്കാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ, ബുദ്ധിമാന്ദ്യം, മോശം ജീവിത നിലവാരം എന്നിവ ഉൾപ്പെടുന്നു. സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്ക അസ്വസ്ഥതകൾ കാരണം NAFLD ഉള്ള ആളുകൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം കുറവായിരിക്കും...' - ഡോ മെഹ്താനി പറഞ്ഞു.

വർദ്ധിച്ചുവരുന്ന തെളിവുകൾ മെറ്റബോളിക് സിൻഡ്രോമും വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത സമ്മർദ്ദം തുടങ്ങിയ ചില മാനസികാരോഗ്യ പ്രശ്‌നങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെ സൂചിപ്പിക്കുന്നതായി ഫാരിദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്‌ട്രോഎൻട്രോളജി ഡോക്ടർ ശുഭം വാത്സ്യ പറയുന്നു.

ഫാറ്റി ലിവർ കരളിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. കരൾ ഹോർമോൺ അളവ് നിയന്ത്രിക്കാൻ പാടുപെടുമ്പോൾ അത് വൈകാരിക അസ്ഥിരതയ്ക്കും സമ്മർദ്ദ പ്രതികരണങ്ങൾക്കും കാരണമാകും. ഈ അസന്തുലിതാവസ്ഥ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

ഫാറ്റി ലിവറും വൈജ്ഞാനിക തകർച്ചയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിവിധ രാസവസ്തുക്കളുടെയും പോഷകങ്ങളുടെയും അളവ് നിയന്ത്രിക്കുന്നതിലൂടെ കരൾ തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നു. കൂടാതെ കരൾ ആരോഗ്യം തകരാറിലാകുന്നു. ഇത് വൈജ്ഞാനിക കഴിവുകളെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുന്നു.

സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്ക തകരാറുകളുമായി ഫാറ്റി ലിവർ ബന്ധപ്പെട്ടിരിക്കുന്നു. മോശം ഉറക്കത്തിന്റെ ഗുണനിലവാരം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെ വർദ്ധിപ്പിക്കും. അതുപോലെ തന്നെ വൈജ്ഞാനിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ചർമ്മത്തിൽ ഈ ലക്ഷണങ്ങൾ‌ കണ്ടാൽ നിസാരമായി കാണരുത്, പ്രമേഹത്തിന്റെതാകാമെന്ന് വിദ​ഗ്ധർ