
അമിതവണ്ണം എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. അത് ഒഴിവാക്കാനായി നമ്മൾ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. നിത്യജീവിതത്തിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും ഉൾപ്പെടുത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പലരും ശ്രമിക്കാറുണ്ട്.
ഇടയ്ക്കിടെയുള്ള ലഘുഭക്ഷണങ്ങൾക്ക് പകരമായി ജ്യൂസുകൾ കഴിക്കുകയാണെങ്കിൽ ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ...
ഒന്ന്...
ശരീരത്തെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും നാരങ്ങാവെള്ളത്തിന് കഴിയും, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഉയർന്ന സിട്രിക് ആസിഡിന്റെ അംശം ഉള്ളതിനാൽ നാരങ്ങ നീര് മികച്ച പ്രകൃതിദത്ത ക്ലെൻസറുകളിൽ ഒന്നാണ്. രാവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്.
രണ്ട്...
ചീര, വെള്ളരിക്ക, സെലറി, മറ്റ് പച്ച പച്ചക്കറികൾ എന്നിവ ചേർത്ത് ജ്യൂസ് വണ്ണം കുറയ്ക്കാൻ സഹായകമാണ്. ഇത് ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
മൂന്ന്...
ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ബീറ്റ്റൂട്ട് ജ്യൂസ് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നാല്...
കറ്റാർവാഴയിൽ നിന്നുള്ള ജ്യൂസ് ആരോഗ്യകരവും രുചികരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിന് ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കോശങ്ങളെ ദോഷത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കണമെങ്കിൽ ആദ്യം ഒഴിവാക്കേണ്ടത് ഇതാണ് ; ട്വീറ്റ് പങ്കുവച്ച് മുൻ ഷെഫ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam