Health Tips : 40 കഴിഞ്ഞാൽ ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : May 02, 2025, 08:02 AM IST
Health Tips :  40 കഴിഞ്ഞാൽ ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

രാത്രി കൂടുതൽ നേരം ഫോൺ ഉപയോ​ഗിക്കുന്നത് രാവിലെ നേരത്തെ എഴുന്നേൽക്കാൻ സഹായിക്കില്ലെന്ന് നിക്ക് പറഞ്ഞു. ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളെ തകരാറിലാക്കുകയും പ്രത്യേകിച്ച് പഞ്ചസാരയ്ക്കും കാർബോഹൈഡ്രേറ്റിനും വേണ്ടിയുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

40 വയസ്സ് കഴിഞ്ഞാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. പലർക്കും മുഖത്തെ ചുളിവുകൾ വീണു തുടങ്ങുന്നതും മുടി നരച്ചു തുടങ്ങുന്നതും മിക്കവരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്. നാൽപത് കഴിഞ്ഞാൽ ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഫാറ്റ് ലോസ് കോച്ച് നിക്ക് കോൺവേ പറയുന്നു.

ഒന്ന്

രാവിലെ തന്നെ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. അതിരാവിലെ വ്യായാമം ചെയ്തുകൊണ്ട് ദിവസം ആരംഭിക്കാനും അത് ഒരു ദൈനംദിന ശീലമാക്കി മാറ്റാനും നിക്ക് നിർദ്ദേശിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്ന വ്യായാമമായാലും പെട്ടെന്നുള്ള കാർഡിയോ സെഷനായാലും, ഈ ദിനചര്യ പേശികളെ വളർത്താനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജ നില കൂട്ടാനും സഹായിക്കുന്നു. 

രണ്ട്

വ്യായാമത്തിന് തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കരുതെന്നും നിക്ക് പറയുന്നു. ദിവസം മുഴുവൻ ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കുന്ന ഒരു ശീലം സൃഷ്ടിക്കുകയും കൂടുതൽ നേരം ഊർജ്ജസ്വലമായും പൂർണ്ണമായും നിലനിർത്തുകയും ചെയ്യുന്നു.

മൂന്ന്

ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കൂടുതൽ ആരോഗ്യമുള്ളവരും സന്തുഷ്ടരും ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് വ്യക്തമാക്കുന്നു.

നാല്

ഇടവിട്ട് കണ്ണുകൾക്ക് പരിശോധന നടത്തുക. കൃത്യമായ ഇടവേളകളിൽ നേത്രരോഗ വിദഗ്ധനെ കാണണം. കണ്ണിനു പ്രശ്നങ്ങളില്ലെങ്കിലും പരിശോധന നടത്തണം. ഗ്ലൂക്കോമ, തിമിരം, കംപ്യൂട്ടർ സ്‌ക്രീനിൽ കുറെ സമയം നോക്കുന്നതു മൂലമുണ്ടാകുന്ന ഡ്രൈ ഐ ഇവയെല്ലാം ഉണ്ടോ എന്നു പരിശോധിക്കാം. 

അഞ്ച്

പേശികളുടെ ആരോ​ഗ്യത്തിനും ഉപാപചയ പ്രവർത്തനത്തിനും പ്രോട്ടീൻ നിർണായകമാണ്. ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ അഉൾപ്പെടുത്തുക. ദിവസം മുഴുവൻ പ്രോട്ടീൻ തുല്യമായി വിതരണം ചെയ്യുന്നത് പേശികളുടെ ബലക്കുറവ് തടയാൻ സഹായിക്കുക ചെയ്യുന്നു.

ആറ്

ഒരാൾ ഒരു ദിവസം കുറഞ്ഞത് 8,000 ചുവടുകളെങ്കിലും നടക്കുക. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കും.

ഏഴ്

രാത്രി കൂടുതൽ നേരം ഫോൺ ഉപയോ​ഗിക്കുന്നത് രാവിലെ നേരത്തെ എഴുന്നേൽക്കാൻ സഹായിക്കില്ലെന്ന് നിക്ക് പറഞ്ഞു. ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളെ തകരാറിലാക്കുകയും പ്രത്യേകിച്ച് പഞ്ചസാരയ്ക്കും കാർബോഹൈഡ്രേറ്റിനും വേണ്ടിയുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മാർഗങ്ങളിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത്. ദിവസവും എട്ട് മണിക്കൂർ ക്യത്യമായി തന്നെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

എസി ഉപയോഗിച്ചാലും ഇനി വൈദ്യുതി ബില്ല് കൂടില്ല; ഇതാണ് കാര്യം

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ