Health Tips : യുവാക്കളിലെ വർദ്ധിച്ചു വരുന്ന ഹൃദയാഘാതം ; കാരണങ്ങളും പ്രതിരോധമാർ​ഗങ്ങളും

Published : May 04, 2025, 08:15 AM IST
Health Tips :  യുവാക്കളിലെ വർദ്ധിച്ചു വരുന്ന ഹൃദയാഘാതം ; കാരണങ്ങളും പ്രതിരോധമാർ​ഗങ്ങളും

Synopsis

അനാരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് ഒരു പരിധി വരെ ഹൃദയാഘാത സാധ്യത കുറയ്ക്കും. 

യുവാക്കളിൽ ഹൃദയാഘാത കേസുകൾ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന്, ഹൃദയാഘാതത്തിന് കാരണമാകുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗം പലപ്പോഴും പല ഘടകങ്ങളുടെയും ജീവിതശൈലിയുടെയും സംയോജനത്തിന്റെ ഫലമാണ്. 

അനാരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് ഒരു പരിധി വരെ ഹൃദയാഘാത സാധ്യത കുറയ്ക്കും. 

പുകവലിക്കൊപ്പം പൊണ്ണത്തടി വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും ഒരു പ്രധാന കാരണമാണ്. അമിതമായ അളവിൽ മദ്യപിക്കുന്നത് ഹൃദയാഘാതത്തിന് ഒരു വലിയ കാരണമാണ്. ഇതോടൊപ്പം, വർദ്ധിച്ച സമ്മർദ്ദവും മോശം ഭക്ഷണക്രമവുമാണ് ഹൃദ്രോഗങ്ങൾക്ക് പിന്നിലെ മറ്റ് പല കാരണങ്ങളെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പുകവലി ശീലം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. 15 വയസ്സിന് മുമ്പ് പുകവലി ശീലം തുടങ്ങുന്നവരിൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. എങ്കിലും നാൽപത് വയസ്സിനുമുമ്പേ ഒരു വ്യക്തി പുകവലി ശീലം ഉപേക്ഷിക്കുകയാണെങ്കിൽ അയാൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 90 ശതമാനം തടയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നത്.

പാരമ്പര്യമാണ് മറ്റൊരു കാരണം. കുടുംബത്തിലെ ആർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന്  വിദ​ഗ്ധർ പറയുന്നു.  പ്രമേഹം, രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് ഹൃദയാഘാതത്തിന്റെ മറ്റ് പ്രധാന കാരണങ്ങൾ. ഇതെല്ലാം നിയന്ത്രിക്കുന്നതിലൂടെ, ഹൃദയാഘാത സാധ്യത വളരെയധികം കുറയ്ക്കാൻ കഴിയും.

വ്യായാമം മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും പൊണ്ണത്തടി ഇല്ലാതാക്കാനും സഹായിക്കുന്നു. പുകവലി, അമിത മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഉപേക്ഷിക്കുന്നതും ഹൃദയാഘാത സാധ്യത കുറയ്ക്കും.  

വേനൽക്കാലത്ത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്