
നീളമുള്ളതും തിളങ്ങുന്നതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ നമ്മുടെ സ്വാഭാവിക മുടി വളർച്ച പലപ്പോഴും മലിനീകരണത്തിനും അപര്യാപ്തമായ പോഷണത്തിനും കേടുപാടുകൾക്കും ഇരയാകുന്നു. ഇതുമൂലം മുതിർന്നവരും പ്രായമായവരും മുടികൊഴിച്ചിൽ പ്രശ്‌നം അഭിമുഖീകരിക്കുകയും കഷണ്ടിയുടെ ഇരകളാകുകയും ചെയ്യുന്നു. കരുത്തുള്ള മുടി സ്വന്തമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ...
തലയോട്ടിയിലെ മസാജ് : തലയിൽ മസാജ് ചെയ്യുന്നത് മുടിയെ ശക്തിപ്പെടുത്തുകയും വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ കനം വർദ്ധിപ്പിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത് വളർച്ചയ്ക്ക് നല്ലതാണ്.
കറ്റാർവാഴ: കറ്റാർവാഴയുടെ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. പുരാതന കാലം മുതൽ ഇത് ഒരു മരുന്നായി ഉപയോഗിച്ച് വരുന്നു. കറ്റാർവാഴയുടെ പതിവ് ഉപയോഗം മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയും മുടിയെ ശക്തവും മൃദുവും കട്ടിയുള്ളതുമാക്കുകയും ചെയ്യുന്നു. മനോഹരമായ നീളമുള്ള മുടിക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.
Read more വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ
വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ഫാറ്റിയും ലോറിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടിയിലെ പ്രോട്ടീന്റെ നഷ്ടം കുറയ്ക്കുന്നു. അതുകൊണ്ട് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പും രാവിലെ എഴുന്നേറ്റ ശേഷവും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുകയും മറ്റ് പ്രശ്‌നങ്ങളെ നേരിടാൻ സഹായിക്കുകയും ചെയ്യും.
ചെറുനാരങ്ങ: മുടിയുടെ വേരുകളിൽ ഉപയോഗിക്കുന്ന നാരങ്ങ നീര് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുകയും വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും. രണ്ട് ടേബിൾസ്പൂൺ നാരങ്ങ നീര് വെളിച്ചെണ്ണയിൽ കലർത്തി മുടിയുടെ വേരുകളിൽ പുരട്ടി 15 മിനിറ്റ് നേരം വച്ച ശേഷം കഴുകി കളയുക.
ഫിഷ് ഓയിൽ: മത്സ്യ എണ്ണയിൽ ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പുതിയ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്ന മറ്റ് പോഷകങ്ങളും പ്രോട്ടീനുകളും ഇതിലുണ്ട്.
Read more ശ്വാസകോശാരോഗ്യത്തിന് ഏറ്റവും മികച്ചത് ഈ പഴം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam