പുരുഷന്മാരിലെ ഉന്മേഷമില്ലായ്മ; അറിയാം കാരണങ്ങളും പരിഹാരങ്ങളും...

By Web TeamFirst Published Sep 25, 2022, 9:46 PM IST
Highlights

പുരുഷന്മാരില്‍ ഇത്തരത്തില്‍ ഉന്മേഷമില്ലായ്മ കാണുന്നതിനുള്ള ചില കാരണങ്ങളും അതിനുള്ള പരിഹാരങ്ങളുമാണിനി പങ്കുവയ്ക്കുന്നത്. പുരുഷന്മാരിലുണ്ടാകുന്ന ഈ ക്ഷീണം അവരുടെ ജോലി, സാമൂഹികജീവിതം, ലൈംഗികജീവിതം എന്നിവയെല്ലാം പ്രത്യക്ഷമായിത്തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. 

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലതരം ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവയ്ക്കെല്ലാം കൃത്യമായ കാരണങ്ങളുണ്ടെങ്കില്‍ പോലും അവ നാം സമയോചിതമായി ശ്രദ്ധിക്കണമെന്നോ പരിഹരിക്കണമെന്നോ നിര്‍ബന്ധമില്ല. അത്തരത്തില്‍ ധാരാളം പേര്‍ പങ്കുവയ്ക്കുന്നൊരു പരാതിയാണ്, എല്ലായ്പോഴും അനുഭവപ്പെടുന്ന ക്ഷീണമെന്നത്. 

പുരുഷന്മാരില്‍ ഇത്തരത്തില്‍ ഉന്മേഷമില്ലായ്മ കാണുന്നതിനുള്ള ചില കാരണങ്ങളും അതിനുള്ള പരിഹാരങ്ങളുമാണിനി പങ്കുവയ്ക്കുന്നത്. പുരുഷന്മാരിലുണ്ടാകുന്ന ഈ ക്ഷീണം അവരുടെ ജോലി, സാമൂഹികജീവിതം, ലൈംഗികജീവിതം എന്നിവയെ എല്ലാം പ്രത്യക്ഷമായിത്തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. 

അറിയാം ഇതിനുള്ള കാരണങ്ങള്‍...

1. ഒന്നാമതായി ഡയറ്റിലെ പിഴവുകളാണ് ഇതിലേക്ക് നയിക്കുന്നത്. റിഫൈൻഡ‍് കാര്‍ബ്, കുറഞ്ഞ അളവില്‍ പ്രോട്ടീൻ, ഉയര്‍ന്ന കൊഴുപ്പും ഉപ്പും, കുറഞ്ഞ അളവില്‍ പോഷകങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇങ്ങനെ ഡയറ്റില്‍ വരുന്ന പ്രശ്നങ്ങള്‍. 

2. വ്യായമമില്ലായ്മയും പുരുഷന്മാരില്‍ ഉന്മേഷക്കുറവ് ഉണ്ടാക്കാം. 

3. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്താതിരിക്കുന്നതും തളര്‍ച്ചയിലേക്ക് നയിക്കാം. ഇത് മാനസികാവസ്ഥ മോശമാകുന്നതിനും കാരണമാകുന്നു. 

4. ഉറക്കപ്രശ്നങ്ങളും തളര്‍ച്ചയിലേക്ക് നയിക്കുന്നു. കുറഞ്ഞ സമയം ഉറങ്ങുന്നു എന്നത് മാത്രമല്ല, ആഴത്തിലുള്ള ഉറക്കം കിട്ടാതിരിക്കുന്നതും പ്രശ്നമാണ്. 

പരിഹാരങ്ങള്‍...

മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യല്‍ തന്നെയാണ് ഇതിനുള്ള പ്രധാന പരിഹാരം. 

1. ഡയറ്റ് ആരോഗ്യകരമാക്കി മെച്ചപ്പെടുത്താം. ധാന്യങ്ങള്‍ കാര്യമായി കഴിക്കുക. ഇതിലെ ഫൈബര്‍ അംശം ദഹനം എളുപ്പത്തിലാക്കുകയും അത്തരം പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, ഉന്മേഷം തോന്നിപ്പിക്കാനും ഫൈബര്‍ നല്ലതാണ്. മഗ്നീഷ്യം, സിങ്ക്, വൈറ്റമിൻ-ബി, അയേണ്‍, ആന്‍റി ഓക്സിഡന്‍റ്സ് എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും. 

പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമായും ദിവസവും കഴിക്കുക. ഇതിലൂടെ അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയെല്ലാം ലഭിക്കും. ഒപ്പം തന്നെ നട്ട്സ്- സീഡ്സ് എന്നിവയും അല്‍പം കഴിക്കാം. ഒരുപാട് അസുഖങ്ങള്‍ അകറ്റാനും ഹൃദയാരോഗ്യം, തലച്ചോറിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

കഴിക്കുമ്പോള്‍ അളവ് എപ്പോഴും ശ്രദ്ധിക്കുക. അനാവശ്യമായ ഭക്ഷണം അമിതമായി കഴിക്കുന്നത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല, അത് ദോഷവുമാണ്. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവയെല്ലാം കഴിയുന്നതും ഒഴിവാക്കുക. വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. 

2. വ്യായാമം നിര്‍ബന്ധമാക്കുക. ഇത് ഹോര്‍മോണ്‍ ഉത്പാദനത്തെയടക്കം സ്വാധീനിക്കും. സന്തോഷം, നല്ല മാനസികാവസ്ഥ, ജോലി ചെയ്യാനുള്ള ഉത്സാഹം, നല്ല ലൈംഗികജീവിതം എന്നിവയെല്ലാം വ്യായാമം ഉറപ്പുനല്‍കുന്നു. ഒപ്പം വര്‍ക്കൗട്ടിന് മുമ്പും ശേഷവും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ കൂടി തെരഞ്ഞെടുത്ത് വച്ച് ഇതും പിന്തുടരുക.

3. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം അല്‍പാല്‍മായി ഇടയ്ക്ക് കുടിക്കുന്നതാണ് നല്ലത്. എസി അന്തരീക്ഷത്തിലായാലും വെള്ളം കുടിക്കാൻ മറന്നുപോകാതിരിക്കുക. 

4. ഉറക്കപ്രശ്നങ്ങളുണ്ടെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തി, അത് പരിഹരിക്കുക. പാല്‍, വാള്‍നട്ട്സ്, അശ്വഗന്ധ, ചമ്മോമില്‍ ചായ എന്നിവയെല്ലാം നല്ല ഉറക്കത്തിന് നല്ലതാണ്. ആരോഗ്യപ്രശ്നങ്ങള്‍, മരുന്നുകള്‍ മുഖാന്തരമുള്ള ഉറക്കപ്രശ്നങ്ങളാണെങ്കില്‍ അവ ഡോക്ടറുടെ സഹായത്തോടെ തന്നെ പരിഹരിക്കുക. എന്തായാലും രാത്രിയില്‍ ഏഴോ എട്ടോ മണിക്കൂര്‍ സുഖനിദ്ര ഉറപ്പാക്കുക. 

Also Read:- ക്യാൻസര്‍ സാധ്യത കൂടുതലും പുരുഷന്മാരിലോ? അറിയാം ഇതിന്‍റെ സത്യാവസ്ഥ

click me!