
നമ്മുടെ സൗന്ദര്യം എക്കാലവും, അങ്ങനെ തന്നെ നിലനില്‍ക്കണമെന്നാണ് ഏവരും ആഗ്രഹിക്കാറ്. എന്നാല്‍ പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിലും ശരീരത്തിലും വരുന്ന മാറ്റങ്ങള്‍ നമ്മുടെ രൂപത്തെ ആകെയും വ്യത്യാസപ്പെടുത്തും. ഈ വ്യത്യാസങ്ങള്‍ അധികപേര്‍ക്കും ഉള്‍ക്കൊള്ളാൻ കഴിയാറില്ലെന്നതാണ് സത്യം.
എന്നാല്‍ ജീവിതരീതികളില്‍ ശ്രദ്ധ പുലര്‍ത്തി ആരോഗ്യകരമായി മുന്നോട്ട് പോകാനായാല്‍ അത് തീര്‍ച്ചയായും വാര്‍ധക്യത്തിലും ഒരളവ് വരെ നമ്മുടെ സൗന്ദര്യം നിലനിര്‍ത്തും. തീര്‍ച്ചയായും പ്രായത്തിന്‍റെ സൂചനകള്‍ നേരത്തെ പറഞ്ഞതുപോലെ ശരീരത്തില്‍ കാണും. എങ്കിലും നമ്മുടെ പ്രഭാവവും, വെളിച്ചവുമെല്ലാം അങ്ങനെ തന്നെ നിലനിര്‍ത്താൻ സാധിക്കും.
ഇതിന് വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. അത് എന്താണെന്നറിയാമോ?
മറ്റൊന്നുമല്ല, ഉറക്കം. രാത്രിയില്‍ ഏഴ്- എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി, അസ്വസ്ഥതകളില്ലാതെ ഉറങ്ങാൻ പതിവായി സാധിക്കണം. ഉറക്കമില്ലായ്മയോ സുഖകരമായ ഉറക്കം ലഭിക്കാത്തതോ പതിവാകുന്നുവെങ്കില്‍ അത് ചര്‍മ്മത്തിനും ശരീരത്തിനുമെല്ലാം നേരത്തെ തന്നെ പ്രായം തോന്നിക്കുന്നതിന് കാരണമാകുമത്രേ.
'നിങ്ങള്‍ക്ക് പ്രായം ഏറുമ്പോഴും സൗന്ദര്യത്തോടെ തുടരണമെന്നുണ്ടെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഉറക്കമാണ്. രണ്ട് തരത്തിലാണ് ആളുകള്‍ക്ക് പ്രായമാവുക. ഒന്ന് ജനിതക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍. രണ്ട് ജീവിതരീതികളുടെ അടിസ്ഥാനത്തിലും. ഇതില്‍ ഉറക്കം മാത്രമല്ല സ്ട്രെസ്, മദ്യപാനം - പുകവലി പോലത്തെ ശീലങ്ങള്‍, മോശം ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ ഉറക്കം, അത് എത്രമാത്രം സുഖകരമായ ഉറക്കം കിട്ടുന്നു എന്നത് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള താക്കേലാണ്...'-ഈ വിഷയത്തില്‍ പഠനം നടത്തിവരുന് ന ഡോ. നെയില്‍ പോള്‍വിൻ പറയുന്നു.
ഉറക്കിലാണ് ആരോഗ്യം എപ്പോഴും അതിന്‍റെ പ്രശ്നങ്ങളെ പരിഹരിച്ച് സുഖപ്പെടുത്തുന്നത്. ഏഴ്- എട്ട് മണിക്കൂര്‍ ഉറക്കെ കിട്ടുമ്പോള്‍ തന്നെ ശരീരത്തിലെ കോശങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു, തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കുന്നു, രോഗ പ്രതിരോധ ശേഷി കൂടുന്നു, ഉന്മേഷം വര്‍ധിക്കുന്നു, ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു- ഇതെല്ലാം ചേരുമ്പോള്‍ തന്നെ വ്യക്തി ആരോഗ്യപരമായി മുന്നിലെത്തുന്നു.
ഉറക്കമില്ലായ്മ ബിപി, വിഷാദം, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളിലേക്കെല്ലാം വഴിവയ്ക്കുന്നു. അതോടൊപ്പം സ്കിൻ പെട്ടെന്ന് പ്രായമായതായി തോന്നിപ്പിക്കാനും ഉറക്കമില്ലായ്മ വലിയ രീതിയില്‍ കാരണമാകും. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഉറക്കമാണ് പ്രധാനമായും നാം നിത്യജീവിതത്തില്‍ ഉറപ്പിക്കേണ്ടത്.
Also Read:- ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ക്യാൻസര്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam