ഉയർന്ന രക്തസമ്മർദ്ദം നിസാരമായി കാണരുത്, ഇത് തലച്ചോറിനെ തകരാറിലാക്കിയേക്കാം: പഠനം

Published : May 16, 2026, 03:44 PM IST
blood pressure

Synopsis

ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലേക്ക് നയിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഉയർന്ന രക്തസമ്മർദ്ദം നിരവധി രോ​ഗങ്ങൾ‌ക്കാണ് ഇടയാക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) എന്നത് ധമനികളുടെ ചുവരുകളിൽ രക്തം ചെലുത്തുന്ന മർദ്ദം സാധാരണയിൽ കവിഞ്ഞ് സ്ഥിരമായി ഉയർന്ന അവസ്ഥയാണ്. ഉയർന്ന ബിപി തലച്ചോറിനെ തകരാറിലാക്കുക മാത്രമല്ല ഓർമ്മക്കുറവും പക്ഷാഘാത സാധ്യത എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലേക്ക് നയിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം ഘടനാപരമായ കേടുപാടുകൾക്ക് കാരണമാവുകയും തലച്ചോറിലെ സുപ്രധാന കലകളിലേക്കുള്ള ഓക്സിജൻ വിതരണം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരവധി ഗുരുതരമായ ന്യൂറോളജിക്കൽ സങ്കീർണതകളിലേക്ക് നയിക്കുന്നു.

അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലെ അതിലോലമായ രക്തക്കുഴലുകളെ നശിപ്പിക്കുമെന്നും മുമ്പ് കരുതിയിരുന്നതിനേക്കാൾ വളരെ നേരത്തെ തന്നെ ബുദ്ധിശക്തി കുറയാനും പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ,: കാലക്രമേണ ചെറുതും പലപ്പോഴും ലക്ഷണമില്ലാത്തതുമായ തടസ്സങ്ങൾ ഉണ്ടാകാം. ഇത് ക്രമേണ വൈജ്ഞാനിക വൈകല്യത്തിനോ വാസ്കുലർ ഡിമെൻഷ്യയ്‌ക്കോ കാരണമാകും. മധ്യവയസ്സിലെ ഉയർന്ന രക്തസമ്മർദ്ദം അൽഷിമേഴ്‌സ് രോഗത്തിന്റെയും മറ്റ് തരത്തിലുള്ള മാറ്റാനാവാത്ത ഡിമെൻഷ്യയുടെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഭക്ഷണക്രമം, വ്യായാമം, എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. രക്താതിമർദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നത് ഡിമെൻഷ്യ സാധ്യത 55 % വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇടുങ്ങിയതോ അടഞ്ഞതോ ആയ ധമനികൾ തലച്ചോറിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തും. ഇത് വാസ്കുലർ ഡിമെൻഷ്യ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഡിമെൻഷ്യയിലേക്ക് നയിച്ചേക്കാം. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്ന ഒറ്റ സ്ട്രോക്കോ ഒന്നിലധികം ചെറിയ സ്ട്രോക്കുകളോ വാസ്കുലർ ഡിമെൻഷ്യയ്ക്ക് കാരണമാകും.

റെറ്റിനയിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ കണ്ണിൽ രക്തസ്രാവം, കാഴ്ച മങ്ങൽ, കാഴ്ച പൂർണ്ണമായും നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദത്തോടൊപ്പം പ്രമേഹവും ഉണ്ടാകുന്നത് റെറ്റിനോപ്പതിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ
National Dengue Day 2026 : ഡെങ്കിപ്പനി ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ