
ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. കാൽവിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ അവ കാൽവിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം.
2. സന്ധി വേദന
യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം.
3. സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങൾ
സന്ധികൾക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച് കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം.
4. കാലുകളില്‍ കാണപ്പെടുന്ന നീര്
കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര് എന്നിവയും സൂചനയാകാം.
5. കൈ- കാലുകളിലെ മരവിപ്പ്
കൈ- കാലുകളിലെ മരവിപ്പും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം.
6. കൈ- കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്
കൈ- കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, മുട്ടുവേദന എന്നിവയും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. കാൽമുട്ടുകളിലും കൈമുട്ടുകളിലും ഉണ്ടാകുന്ന കാഠിന്യം പലപ്പോഴും ഉയർന്ന യൂറിക് ആസിഡിന്റെ അളവിനൊപ്പം ഉണ്ടാകാറുണ്ട്.
7. ചർമ്മത്തിനടിയിൽ കട്ടിയുള്ള മുഴകൾ
ചർമ്മത്തിനടിയിൽ കട്ടിയുള്ള മുഴകൾ ഉണ്ടാകുന്നതും ചിലപ്പോള്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. അതുപോലെ ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാലും അമിത ക്ഷീണം ഉണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam