ആരോഗ്യപരിശോധന കുറഞ്ഞ നിരക്കിൽ; കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎലിൻ്റെ ഹിന്ദ് ലാബ്‌സ് കുഴൂരിൽ പ്രവർത്തനം തുടങ്ങി

Published : Nov 05, 2025, 09:22 AM IST
HLL hind labs

Synopsis

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയായ 'ഹിന്ദ്ലാബ്സ്' തൃശൂർ ജില്ലയിലെ കുഴൂരിൽ പ്രവർത്തനം ആരംഭിച്ചു. 40 മുതൽ 60 ശതമാനം വരെ കിഴിവിൽ എല്ലാവിധ ലബോറട്ടറി പരിശോധനകളും ഇവിടെ ലഭ്യമാണ്.

കൊച്ചി/ തൃശൂർ: കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിരത്ന കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖല 'ഹിന്ദ്ലാബ്സ്' തൃശൂർ ജില്ലയിലെ കുഴൂരിൽ തുറന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ലാബ് ഉദ്‌ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലാബ്‌ടെസ്റ്റിംഗ് ഉൾപ്പടെ ആരോഗ്യസേവനങ്ങൾ നൽകുന്ന എച്ച്എൽഎല്ലിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും മന്ത്രി പറഞ്ഞു. 

ആലുവ–പറവൂർ കവല സെന്ററിലുള്ള ദേശാഭി വർദ്ധിനി കേന്ദ്രത്തിലെ പ്രധാന റഫറൻസ് ലാബിന്റെ കീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശ്ശേരി, കുഴൂർ എന്നിവിടെയാണ് അനുബന്ധ ലാബുകൾ സ്ഥാപിക്കുന്നത്. ഈ ശൃംഖലയിലെ ആദ്യത്തേതാണ് കുഴൂരിൽ തുറന്നത്. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഡ്‌കോ ഡയറക്ടർ ടി മോഹൻദാസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളും, എച്ച് എൽ എൽ പ്രതിനിധികളും, കുഴൂർ സഹകരണ സംഘ ഭരണസമിതി അംഗങ്ങളും, ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ സേവനവും അത്യാധുനിക സൗകര്യവും ഒരുക്കിയിട്ടുള്ള ഹിന്ദ്‌ലാബിസിൽ എല്ലാവിധ ലബോറട്ടറി പരിശോധനകളും 40 ശതമാനം മുതൽ60 ശതമാനംവരെ കിഴിവിലാണ് നൽകുന്നത്. വീടുകളിലെത്തി രക്ത സാംപിളുകൾ ശേഖരിക്കുന്ന 'ഹോം ബ്ലഡ് കളക്ഷൻ' സൗകര്യവും ഹിന്ദ്‌ലാബ്‌സിലുണ്ട്. ഹോം ബ്ലഡ് കളക്ഷൻ സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ, 9188934750.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശുപത്രി മാലിന്യം ഇനി മണ്ണാക്കി മാറ്റാം : ലോകശ്രദ്ധയാകർഷിച്ച സാങ്കേതികവിദ്യയുമായി സി.എസ്.ഐ.ആർ-നിസ്റ്റും ബയോ വസ്‌തും സൊല്യൂഷൻസും
ഇവ കഴിച്ചോളൂ, ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാം